ഉമ്മൻ ചാണ്ടിയെ പാർട്ടി നേതാവായി കാണാതെ കേരളത്തിന് വേണ്ടി സേവനം ചെയ്ത കേരളപുത്രനായി കാണണമെന്ന് ശശി തരൂർ എംപി. ജനങ്ങളുടെ ആവശ്യകത മനസിലാക്കി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ശശി തരൂർ വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ പുതുപ്പള്ളിയിൽ എത്തിയതായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ സ്മാരകത്തിന്റെ കാര്യത്തിൽ കേരള സർക്കാർ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്നും ശശി തരൂർ പറഞ്ഞു.