CMDRF

ഒപ്പോ എ3 പ്രോ ഉടന്‍ വിപണിയിലെത്തിയേക്കും

ഒപ്പോ എ3 പ്രോ ഉടന്‍  വിപണിയിലെത്തിയേക്കും
ഒപ്പോ എ3 പ്രോ ഉടന്‍  വിപണിയിലെത്തിയേക്കും

ദില്ലി: ഒപ്പോ എ3 പ്രോ ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയില്‍ ഇറങ്ങിയ ഒപ്പോ എ3 പ്രോയില്‍ നിന്ന് ചില മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന മോഡലിലുണ്ടാകും. കാത്തിരിപ്പിനൊടുവില്‍ ഒപ്പോ എ3 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയാണ്. ചൈനയില്‍ ഇറങ്ങിയ മോഡലില്‍ നിന്ന് ഡിസൈനിലും സ്‌പെസിഫിക്കേഷനുകളിലും ഒപ്പോ എ3 പ്രോയുടെ ഇന്ത്യന്‍ മോഡലിന് മാറ്റങ്ങളുണ്ടാകും. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 17,999 രൂപയാണ് പ്രതീക്ഷിക്കുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് വില 19,999 രൂപയാകുമെന്ന് കരുതുന്നു.

ഗോളാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിന് പകരം ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഇന്ത്യന്‍ മോഡലിലുണ്ടാവുക. സ്‌ക്രീനിന്റെ വശങ്ങളില്‍ കട്ടികൂടിയ എജ്ഡോടെയാണ് ഫോണിന്റെ രൂപ കല്‍പന. 120Hz എല്‍സിഡി സ്‌ക്രീനാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. 50 മെഗാപിക്സല്‍ പ്രൈമറി റിയര്‍ സെന്‍സറും 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുമാണ് ഒപ്പോ എ3 പ്രോയിലുള്ളത്. 16 മെഗാപിക്സിലായിരിക്കും മുന്‍ഭാഗത്തെ ക്യാമറ വരിക. 5,100 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് സൂപ്പര്‍വോക് ഫ്‌ലാഷ് ചാര്‍ജിംഗ് ടെക്നോളജിയാവും ഒപ്പോ എ3 പ്രോയുടെ ഇന്ത്യന്‍ വേരിയന്റിലുണ്ടാവുക. ആന്‍ഡ്രോയ്ഡ് 14നായിരിക്കും ഒഎസ്. കമ്പനിയുടെ ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലാണ് ഒപ്പോ എ3 പ്രോ നിര്‍മിക്കുന്നത് എന്നാണ് വിവരം.

Top