യു.എ.ഇ.യിലെ അബുദാബിയില്‍ നഴ്‌സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പുരുഷ നഴ്‌സുമാരുടെ 10 ഒഴിവുകളിലേക്കും (ഓണ്‍ഷോര്‍, ഓഫ്‌ഷോര്‍ പ്രോജക്റ്റുകള്‍ക്കായി) വനിതാ നഴ്‌സുമാരുടെ രണ്ട് ഒഴിവുകളിലേക്കുമാണ് (ഹോംകെയര്‍) റിക്രൂട്ട്‌മെന്റ്.
അപേക്ഷകര്‍ നഴ്‌സിങ് ബിരുദവും സാധുവായ നഴ്‌സിങ് ലൈസന്‍സും ഉളളവരാകണം. HAAD/ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത്-അബു ദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം. 35 വയസ്സാണ് പ്രായപരിധി. പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങള്‍ അല്ലെങ്കില്‍ ആംബുലന്‍സ് പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് 1-2 വര്‍ഷത്തെ അനുഭവപരിചയവും ആവശ്യമാണ്.
ബേസിക് ലൈഫ് സപ്പോര്‍ട്ട് (BLS), അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട് (ACLS), പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് (PALS) എന്നിവയില്‍ ഒന്നോ അതിലധികമോ ട്രോപിക്കല്‍ ബേസിക് ഓഫ്‌ഷോര്‍ സേഫ്റ്റി ഇന്‍ഡക്ഷന്‍ ആൻഡ് എമര്‍ജന്‍സി ട്രെയിനിങ് (TBOSIET) എന്നിവയില്‍ അനുഭവപരിചയവും അഭികാമ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകള്‍ (EHR) കൈകാര്യം ചെയ്തും പരിചയമുളളവരാകണം.
വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500- 5,500 ദിര്‍ഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഒക്ടോബര്‍ ഒന്‍പതാം തീയതിക്കുള്ളില്‍ അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലും ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പറുകള്‍- 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).