പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഹൈദരാബാദിലെ സെന്റർ ഫോർ ഡിഎൻഎ ഫിംഗർ പ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സിൽ (സിഡിഎഫ്ഡി) 2025 ഫെബ്രുവരി – മാർച്ച് സമയത്തു തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കു നവംബർ 11 വൈകിട്ട് 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.cdfd.org.in. സെൽ ആൻഡ് മോളിക്യുലർ ബയോളജി, കംപ്യൂട്ടേഷനൽ ബയോളജി, ഡിസീസ് ബയോളജി, ജനറ്റിക്സ്, മോളിക്യുലർ മൈക്രോബയോളജി ആൻഡ് ഇമ്യൂണോളജി തുടങ്ങിയ മേഖലകളിലാണു നിലവിൽ ഗവേഷണം.
Also Read : റിയാദിലെ ഇന്ത്യൻ എംബസി; ക്ലാർക്ക്, ട്രാൻസലേറ്റർ ഒഴിവുകൾ
യോഗ്യത: സയൻസ്, ടെക്നോളജി, അഗ്രികൾചർ എന്നിവയിലെ ഏതെങ്കിലും ശാഖയിൽ ഫസ്റ്റ് ക്ലാസ് പിജി / എംബിബിഎസ് ആണു യോഗ്യത. CSIR – UGC / DBT / ICMR / INSPIRE / UGC – RGNF എന്നിവയുടെ ജെആർഎഫ് / സമാനമായ മറ്റു യോഗ്യതയോ വേണം. 2 വർഷ പ്രോജക്ട് ഫെലോഷിപ് / ബിടെക് – ഡിബിടി യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ട. ആദ്യം വിഡിയോ ഇന്റർവ്യൂവും അതിൽ മികവുള്ളവർക്കു നേരിട്ടുള്ള ഇന്റർവ്യൂവും ഉണ്ടായിരിക്കും. തുടർന്നായിരിക്കും സെലക്ഷൻ നടത്തുക.