ഓണ്‍ലൈനായി എം.ബി.എ, എം.കോം പഠിക്കാന്‍ എം.ജി സർവകലാശാലയിൽ അവസരം

അംഗീകരിച്ച ഈ പ്രോഗ്രാമുകൾ തൊഴിലിനും തുടർ വിദ്യാഭ്യാസത്തിനുമുള്ള യോഗ്യതയായി പരിഗണിക്കും

ഓണ്‍ലൈനായി എം.ബി.എ, എം.കോം പഠിക്കാന്‍ എം.ജി സർവകലാശാലയിൽ അവസരം
ഓണ്‍ലൈനായി എം.ബി.എ, എം.കോം പഠിക്കാന്‍ എം.ജി സർവകലാശാലയിൽ അവസരം

ഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന ഓൺലൈൻ എം.കോം., എം.ബി.എ. പ്രോഗ്രാമുകൾക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. റഗുലർ ബിരുദാനന്തര പ്രോഗ്രാമുകൾക്കു തുല്യമായി യു.ജി.സി. അംഗീകരിച്ച ഈ പ്രോഗ്രാമുകൾ തൊഴിലിനും തുടർവിദ്യാഭ്യാസത്തിനുമുള്ള യോഗ്യതയായി പരിഗണിക്കും.

വിദ്യാർഥികളുടെ സമയവും സൗകര്യവുമനുസരിച്ച് പഠസമയം ക്രമീകരിക്കുന്നതിനുള്ള സൗകര്യം, വിദഗ്‌ധ അധ്യാപകരുടെയും വ്യവസായമേഖലയിലെ വിദഗ്‌ധരുടെയും നേതൃത്വത്തിലുള്ള ക്ലാസുകൾ, കുറഞ്ഞ പഠനച്ചെലവ് തുടങ്ങിയവ ഈ പ്രോഗ്രാമുകളുടെ പ്രത്യേകതയാണ്.എല്ലാ നടപടിക്രമങ്ങളും ഓൺലൈനിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ പഠനത്തിൻ്റെ ഒരു ഘട്ടത്തിലും വിദ്യാർഥികൾ സർവകലാശാലയിൽ നേരിട്ട് എത്തേണ്ടതില്ല. വിവരങ്ങൾക്ക്: cdoe.mgu.ac.in | 8547992325, 8547852326, 8547010451

Top