പത്തനംതിട്ട : കള്ളവോട്ട് ചെയ്യാന്‍ സി.പി.എം ജില്ലാ സെക്രട്ടറി ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സഹകരണ മേഖലയിലെ പ്രശ്നങ്ങളില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു. കള്ളവോട്ടുകൊണ്ട് പിടിച്ചെടുത്ത ബാങ്കുകള്‍ നടത്തുന്നത് കാണട്ടെയെന്നും വി ഡി സതീശന് പറഞ്ഞു. പന്തളത്ത് ബാങ്ക് തിരഞ്ഞെടുപ്പിനിടെ മര്‍ദനമേറ്റവരെ സന്ദര്‍ശിച്ചശേഷമായിരുന്നു പ്രതികരണം.
പത്തനംതിട്ട തുമ്പമണ്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിലെ കള്ളവോട്ടിന് തെളിവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സിപിഎം ലോക്കല്‍ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം വരിനില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ശനിയാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച നേതാക്കളെ പൊലീസ് വളഞ്ഞിട്ട് മര്‍ദിച്ചിരുന്നു. അതേസമയം കള്ളവോട്ടിന് ഡിസിസി പ്രസിഡന്റ് ആഹ്വാനം ചെയ്തു എന്നാണ് സിപിഎം ആരോപണം.