CMDRF

‘യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരണം’; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യുവാക്കളെ സ്വകാര്യ ഏജന്‍സികള്‍ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.ചില സ്വകാര്യ കമ്പനികള്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്നും യുവാക്കളെ യുക്രെയിനില്‍ എത്തിക്കുന്നുവെന്നും കത്തില്‍ ആരോപിക്കുന്നു.യുദ്ധമേഖലയില്‍ കുടുങ്ങിയ മൂന്ന് മലയാളി യുവാക്കളെ തിരിച്ചെത്തിക്കണമെന്നും അനധികൃത മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമായ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

രണ്ടരലക്ഷം രൂപ ശമ്പള വാഗ്ദാനം നല്‍കിയാണ് മൂന്ന് യുവാക്കളെയും റഷ്യ റിക്രൂട്ട് ചെയ്തതെന്നാണ് ഇവരുടെ ബന്ധുക്കളുമായി സംസാരിച്ചതില്‍ നിന്നും വ്യക്തമായത്. അവിടെയെത്തിച്ചശേഷം പാസ്പോര്‍ട്ടും മൊബൈല്‍ ഫോണും പിടിച്ചുവെക്കുകയും യുക്രെയിനെതിരെ റഷ്യക്ക് വേണ്ടി യുദ്ധത്തിന് അയയ്ക്കുകയുമായിരുന്നു. ഇവരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കുടുംബങ്ങള്‍ യുവാക്കളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള അടിയന്തര ഇടപെടല്‍ കേന്ദ്രം നടത്തണമെന്നും മനുഷ്യക്കടത്തിനെതിരെ അന്വേഷണം നടത്തണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

Top