CMDRF

കൊച്ചിയിലെ വെള്ളക്കെട്ട്; മഴക്കാലപൂര്‍വ ശുചീകരണത്തില്‍ വരുത്തിയ വീഴ്ച്ച; നഗരസഭായോഗത്തില്‍ പ്രതിപക്ഷ ബഹളം

കൊച്ചിയിലെ വെള്ളക്കെട്ട്; മഴക്കാലപൂര്‍വ ശുചീകരണത്തില്‍ വരുത്തിയ വീഴ്ച്ച; നഗരസഭായോഗത്തില്‍ പ്രതിപക്ഷ ബഹളം
കൊച്ചിയിലെ വെള്ളക്കെട്ട്; മഴക്കാലപൂര്‍വ ശുചീകരണത്തില്‍ വരുത്തിയ വീഴ്ച്ച; നഗരസഭായോഗത്തില്‍ പ്രതിപക്ഷ ബഹളം

കൊച്ചി; വെള്ളക്കെട്ടിന്‍റെ പേരില്‍ കൊച്ചി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. മഴക്കാലപൂര്‍വ ശുചീകരണത്തില്‍ വരുത്തിയ പാളിച്ചയാണ് ഒറ്റ മഴയില്‍ നഗരം മുങ്ങാന്‍ കാരണമായതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ കൊച്ചി നഗരസഭ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര, കളമശേരി മുന്‍സിപാലിറ്റികളിലെ വെള്ളക്കെട്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശ്രമിക്കുന്നതെന്നും ഭരണപക്ഷം ആരോപിക്കുന്നു.

വള്ളത്തിന്റെ മാതൃകയുമായാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തിനെത്തിയത്. കൊച്ചി നഗരസഭയിലെ വെള്ളക്കെട്ട് ചര്‍ച്ച ചെയ്യാന്‍ മേയര്‌‍ വിസമ്മതിച്ചോടെ ബഹളം തുടങ്ങി. മേയര്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തിയെന്ന് പറഞ്ഞ കാനകളാണ് നിറഞ്ഞ് കവിഞ്ഞൊഴുകിയത്. കല്‍വത്തി, രാമേശ്വരം, തേവര, പേരണ്ടൂര്‍ കനാലുകള്‍, മുണ്ടവേലി, ഇടപ്പള്ളിതോട് എന്നിവിടങ്ങളിലൊന്നും കാര്യക്ഷമമായല്ല ശുചീകരണം നടത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ മഴക്കാല പൂര്‍വ ശുചീകരണം പൂര്‍ണമായി നടത്തിയെന്ന അവകാശവാദം തനിക്കില്ലെന്ന് മേയര്‍ പറഞ്ഞു. മേഘവിസ്ഫോടനമാണ് ഇത്തവണത്തെ വെള്ളക്കെട്ടിന് കാരണമെന്നും മേയര്‍.‌ മുക്കാല്‍ മണിക്കൂറോളം നേരം നീണ്ട് നിന്നു കൗണ്‍സില്‍ ഹാളിലെ ബഹളം. ഇതിനിടെ യോഗത്തിലെ അ‍ജന്‍ഡകള്‍ പൂര്‍ത്തിയാക്കിxമേയറും ഭരണപക്ഷ കൗണ്‍സിലര്‍മാരും ഇറങ്ങി

Top