മെഡിക്കൽ/മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ആദ്യഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 9 വരെ

ഒൻപതിന് വൈകീട്ട് മൂന്നുവരെ രജിസ്റ്റർ ചെയ്യപ്പെടുന്ന ഓപ്ഷനുകൾ പരിഗണിച്ചുള്ള ആദ്യഘട്ട പ്രൊവിഷണൽ അലോട്മെൻറ് 10-നും ആദ്യഘട്ട ഫൈനൽ അലോട്മെൻറ് 11-നും പ്രഖ്യാപിക്കും

മെഡിക്കൽ/മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ആദ്യഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 9 വരെ
മെഡിക്കൽ/മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ആദ്യഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 9 വരെ

2024-ലെ ബിരുദതല പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന്റെ ഭാഗമായി, മെഡിക്കൽവിഭാഗത്തിലെ നാലും മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ഏഴും പ്രോഗ്രാമുകളിലേക്കുള്ള ആദ്യഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ www.cee.kerala.gov.in ൽ സെപ്‌റ്റംബർ ഒൻപതിന് വൈകീട്ട് മൂന്നുവരെ നടത്താം.

കോഴ്സുകൾ

മെഡിക്കൽ: ബി.എ.എം.എസ്.-കേരള ആയുർവേദ റാങ്ക് പട്ടികപ്രകാരം; ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്.-മൂന്നും കേരള മെഡിക്കൽ റാങ്ക് പട്ടികപ്രകാരം. ഈ നാലു പ്രോഗ്രാമുകളിലും പ്രവേശനം തേടുന്നവർ, കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരിക്കണം. കൂടാതെ നീറ്റ് യു.ജി. 2024 ഇൻഫർമേഷൻ ബുള്ളറ്റിൻപ്രകാരമുള്ള നീറ്റ് സ്കോർ യോഗ്യതവേണം (കാറ്റഗറി അനുസരിച്ച്, നീറ്റ് യു.ജി.യിൽ 50-ാം/40-ാം/45-ാം പെർസന്റൈൽ സ്കോർ ഉണ്ടായിരിക്കണം).

Also Read: വിദ്യാര്‍ഥികള്‍ക്ക് മാനസികാരോഗ്യത്തിന് കൗണ്‍സലിങ് ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍

മെഡിക്കൽ അനുബന്ധം

ബി.എസ്‌സി. അഗ്രിക്കൾച്ചർ, ബി.വി.എസ്‌സി. ആൻഡ് എ.എച്ച്., ബി.എസ്‌സി. ഫോറസ്ട്രി, ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ്, ബി.എസ്‌സി. കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്‌സി. ക്ലൈമറ്റ് ചെയ്‌ഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ്, കാർഷിക സർവകലാശാലയിലെ ബി.ടെക്.

Also Read: MAT 2024ന് അപേക്ഷിക്കാം

ബയോടെക്നോളജി. ഈ ഏഴ് കോഴ്സുകളിൽ പ്രവേശനം തേടുന്നവർ കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരിക്കണം. കീം പ്രോസ്പെക്ടസ് ക്ലോസ് 9.7.5 (iii) പ്രകാരമുള്ള മാർക്ക് 2024 നീറ്റ് യു.ജി.-യിൽ, നേടിയിരിക്കണം (720-ൽ 20 മാർക്ക്). പട്ടികവിഭാഗക്കാർക്ക് ഈ ഏഴു കോഴ്സുകളിലെ പ്രവേശനത്തിന്, നീറ്റ് യു.ജി. 2024-ൽ മിനിമം മാർക്ക് ലഭിക്കണമെന്ന വ്യവസ്ഥ ഇല്ല.

2024-25 പ്രവേശനത്തിലെ ഫീസ്

സർക്കാർവിഭാഗം: ആയുർവേദം (മൂന്ന്‌ സർക്കാർ, രണ്ട് എയ്ഡഡ്) -13,230 ഹോമിയോപ്പതി (രണ്ട് സർക്കാർ, മൂന്ന് എയ്ഡഡ്)-1260 അഗ്രിക്കൾച്ചർ (നാല്) ഫോറസ്ട്രി (ഒന്ന്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് (ഒന്ന്) ക്ലൈമെറ്റ് ചെയ്‌ഞ്ച്‌ ആൻഡ് എൻവയൺമെൻറൽ സയൻസ് (ഒന്ന്)-15,750 ബി.ടെക്. ബയോടെക്നോളജി (ഒന്ന്)-31,500 വെറ്ററിനറി (രണ്ട്)-22,869 ഫിഷറീസ് സയൻസ് (രണ്ട്)-17,700.

Also Read: കുസാറ്റ്: ബി.ടെക്. പ്രോഗ്രാമുകളിൽ മൂന്നാംഘട്ട സ്പോട്ട് അഡ്‌മിഷൻ

സ്വാശ്രയഫീസ് (താത്‌കാലികം): ആയുർവേദം (12) യുനാനി (ഒന്ന്) -2,82,821, സിദ്ധ (ഒന്ന്)-2,72,406.

ഓരോ കോഴ്സിലും/വിഭാഗത്തിലും ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ പൂർണപട്ടിക

www.cee.kerala.gov.in ലെ വിജ്ഞാപനത്തിലുണ്ട്. സ്വാശ്രയ കോളേജുകളിലെ ഫീസ് താത്‌കാലികമാണ്. 2024-25 ഫീസ് പുനർനിർണയിക്കുമ്പോൾ അധികഫീസ് അടയ്ക്കേണ്ടിവന്നാൽ അന്ന് അത് അടയ്ക്കേണ്ടതാണ്.

Also Read: ഓണ്‍ലൈനായി എം.ബി.എ, എം.കോം പഠിക്കാന്‍ എം.ജി സർവകലാശാലയിൽ അവസരം

ഓപ്ഷൻ രജിസ്ട്രേഷൻഫീ

ഓപ്ഷൻ രജിസ്ട്രേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ രജിസ്ട്രേഷൻഫീസ് ആയി 5000 രൂപ അടയ്ക്കണം. അലോട്മെൻറ് കിട്ടി പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ ഈ തുക അവരുടെ ട്യൂഷൻഫീസിൽ വകവെക്കും.പട്ടിക/ഒ.ഇ.സി./വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാർ എന്നിവർ 500 രൂപ രജിസ്ട്രേഷൻഫീസായി അടയ്ക്കേണ്ടതാണ്.

ഇവരുടെ കാര്യത്തിൽ, പ്രവേശനം നേടുന്നപക്ഷം ഈ തുക അവരുടെ കോഷൻഡിപ്പോസിറ്റിൽ വകകൊള്ളിക്കും. എം.ബി.ബി.എസ്./ബി.ഡി.എസ്. ഓപ്ഷൻ രജിസ്ട്രേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ ഓപ്ഷൻ രജിസ്ട്രേഷൻഫീ അടച്ചവർ ഓപ്ഷൻ രജിസ്ട്രേഷൻഫീ വീണ്ടും അടയ്ക്കേണ്ടതില്ല. തുക അടയ്ക്കേണ്ടവർക്ക് അത് ഓൺലൈൻ ആയി അടയ്ക്കാം. കേരളത്തിലെ ഹെഡ് പോസ്റ്റോഫീസുകളിലും രജിസ്ട്രേഷൻഫീസ് അടയ്ക്കാം.

Also Read: നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളേജുകള്‍ക്ക് തെരഞ്ഞെടുക്കാം: ആര്‍ ബിന്ദു

അലോട്മെൻറ് ലഭിക്കാത്തവർക്ക് രജിസ്ടേഷൻഫീ തിരികെലഭിക്കും. റീഫണ്ട് ലഭിക്കുന്നതിലേക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹോംപേജിൽ നൽകണം. അലോട്മെൻറ് ലഭിച്ച് സമയപരിധിക്കകം പ്രവേശനം നേടാത്തവർ, പ്രവേശനം നേടിയശേഷം സീറ്റ് വേണ്ടന്നുവെക്കുന്നവർ എന്നിവരുടെ ഓപ്ഷൻ രജിസ്ട്രേഷൻഫീ പിഴയായി പരിഗണിക്കും. അവർക്ക് തുക തിരികെ ലഭിക്കുന്നതല്ല.

രജിസ്ട്രേഷൻ ഫീ അടച്ചശേഷമേ ഓപ്ഷൻ രജിസ്ട്രേഷൻ പേജിലേക്ക് കടക്കാൻ കഴിയൂ. ഒരു കോഴ്സും കോളേജും ചേരുന്നതാണ് ഒരു ഓപ്ഷൻ. ഉൾപ്പെട്ടിരിക്കുന്ന റാങ്ക് പട്ടിക/പട്ടികകൾ എന്നിവയ്ക്കനുസരിച്ച് ഒരു അപേക്ഷാർഥിക്ക് നൽകാവുന്ന എല്ലാ ഓപ്ഷനുകളും അപേക്ഷാർഥിയുടെ ഹോംപേജിലുള്ള ഓപ്ഷൻ രജിസ്ട്രേഷൻലിങ്കിൽ കാണാൻ കഴിയും. ബാധകമായ ഫീസും ഓരോ ഓപ്ഷനോടൊപ്പം കാണാൻ കഴിയും. മുൻഗണന നിശ്ചയിച്ച് താത്‌പര്യമുള്ള അത്രയും ഓപ്ഷനുകൾ തിരഞ്ഞെടുത്ത് രജിസ്റ്റർചെയ്യാം.

Also Read: ഏറ്റവും മികച്ച ആഗോള എം.ബി.എ. പ്രോഗ്രാമുകളില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും

അലോട്ടുചെയ്യപ്പെട്ടാൽ, പോകുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾ മാത്രമേ രജിസ്റ്റർചെയ്യാവൂ. കാരണം, രജിസ്റ്റർചെയ്ത ഒരു ഓപ്ഷൻ അനുവദിച്ചാൽ അതു സ്വീകരിക്കണം. സ്വീകരിച്ചില്ലെങ്കിൽ അലോട്മെൻറ് നഷ്ടപ്പെടും.അവശേഷിക്കുന്ന ബാധകമായ ഓപ്ഷനുകൾ നഷ്ടപ്പെടും. ഈ പ്രക്രിയയിൽനിന്നു പുറത്താവുകയുംചെയ്യും.

ഈ ഘട്ടത്തിൽ നൽകുന്ന ഓപ്ഷനുകളായിരിക്കും പൊതുവേ തുടർറൗണ്ടുകളിലും പരിഗണിക്കുക. ഈ ഘട്ടത്തിൽ ലഭ്യമായ ഓപ്ഷനുകളിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാത്തവ തുടർറൗണ്ടുകളിൽ ഉൾപ്പെടുത്താൻ കഴിയില്ല. അതിനാൽ താത്‌പര്യമുള്ള ഓപ്‌ഷനുകൾ എല്ലാം ഇപ്പോൾ രജിസ്റ്റർചെയ്യാൻ ശ്രദ്ധിക്കണം.

വിവിധ കാരണങ്ങളാൽ, വിവിധ റാങ്ക് പട്ടികകളിൽ ഫലം തടഞ്ഞുവെക്കപ്പെട്ടവർക്കും ഓപ്ഷൻ നൽകാം. പക്ഷേ, അവർ സെപ്റ്റംബർ ഒൻപതിന് വൈകീട്ട് മൂന്നിനകം നിശ്ചിതരേഖകൾ നൽകി അപേക്ഷയിലെ ന്യൂനതകൾ പരിഹരിച്ചാൽ മാത്രമേ അവരുടെ ഓപ്ഷനുകൾ അലോട്മെൻറിനായി പരിഗണിക്കൂ.

Also Read: ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ്

സമയക്രമം

ഒൻപതിന് വൈകീട്ട് മൂന്നുവരെ രജിസ്റ്റർ ചെയ്യപ്പെടുന്ന ഓപ്ഷനുകൾ പരിഗണിച്ചുള്ള ആദ്യഘട്ട പ്രൊവിഷണൽ അലോട്മെൻറ് 10-നും ആദ്യഘട്ട ഫൈനൽ അലോട്മെൻറ് 11-നും പ്രഖ്യാപിക്കും. അലോട്മെൻറ് ലഭിക്കുന്നവർ അലോട്മെൻറ് മെമ്മോയിൽ നൽകിയിട്ടുള്ള ഫീസ് അലോട്മെൻറ് ലഭിച്ച കോളേജിൽ അടച്ച് 12-നും 18-ന് വൈകീട്ട് നാലിനും ഇടയ്ക്ക് പ്രവേശനം നേടണം.

സ്വാശ്രയവിഭാഗത്തിലെ ആയുർവേദ, സിദ്ധ, യുനാനി കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാക്വാട്ട സീറ്റുകളിലേക്കുള്ള അലോട്മെൻറും പ്രവേശനപരീക്ഷാ കമ്മിഷണർ ഇതോടൊപ്പം നടത്തും. മെഡിക്കൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ഈ ഘട്ടത്തിലേക്കു നൽകുന്ന ഓപ്ഷനുകൾ പരിഗണിച്ചും ഡൊമിസൈൽ പരിഗണിക്കാതെയുമായിരിക്കും അലോട്മെൻറ്.

Top