ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായകമാണ് ഓറഞ്ച്. ഇറി മുതൽ സൗന്ദര്യ സംരക്ഷണത്തിന് ഓറഞ്ച് മാത്രമല്ല ഓറഞ്ചിന്റെ തൊലിലും ഉപയോഗിക്കാവുന്നതാണ്. ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി യുടെ അളവിനേക്കാൾ കൂടുതൽ അതിന്റെ തൊലിയിൽ ഉണ്ടത്രേ. മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമെന്ന് കരുതപ്പെടുന്ന ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്നു. പിഗ്മെന്റേഷൻ പ്രശ്നങ്ങൾ, ചർമ്മത്തിലെ പാടുകളും മറ്റും അകറ്റി നിർത്തൽ, ചർമത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കൽ, മുഖക്കുരുവിന്റെ പ്രശ്നങ്ങൾ അകറ്റൽ തുടങ്ങിയ പല വിധ ചർമ്മകാര്യങ്ങൾക്ക് ഓറഞ്ച് തൊലി ഉപയോഗിക്കാം.
ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖത്ത് പുരട്ടി 20 മിനുട്ടിന് ശേഷം മുഖം കഴുകുക. ഇത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.
ഏറ്റവും മികച്ച മാർഗ്ഗം ഇത് നന്നായി ഉണക്കിയെടുത്ത് പൊടിച്ച് ഉപയോഗിക്കുക എന്നതാണ്. ഓറഞ്ചിന്റെ തൊലി വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കുക. ഇത് പൂർണമായും ഉണങ്ങി കഴിഞ്ഞാൽ ഒരു മിക്സറിലിട്ട് പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ഓറഞ്ച് തൊലികൾ അടച്ചുറപ്പുള്ള പാത്രത്തിൽ ആറുമാസം വരെ കേടുപാടൊന്നും കൂടാതെ സൂക്ഷിക്കാം.
ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് രണ്ട് നുള്ള് മഞ്ഞള്‍ പൊടി ചേര്‍ക്കുക. ശേഷം ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്‌പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും കരുവാളിപ്പ് അകറ്റാനും ഈ പാക്ക് സഹായിക്കും.
രു ഇടത്തരം ഓറഞ്ചടുത്ത് അതിൻ്റെ നീര് പിഴിഞ്ഞെടുക്കണം. ഇതിനോടൊപ്പം ഉണക്കി പൊടിച്ചെടുത്ത ഓറഞ്ച് തൊലി കൂടി നന്നായി യോജിപ്പിച്ച ശേഷം പേസ്റ്റ് തയ്യാറാക്കുക. ഒരു സ്പൂൺ ഗ്രീൻ ക്ലേ ഇതോടൊപ്പം നന്നായി കൂട്ടി യോജിപ്പിക്കാം. ഈ മിക്സിനൊപ്പം കുറച്ച് പാൽപ്പൊടി കൂടി ചേർത്താൽ ഗുണങ്ങൾ ഇരട്ടിയാകും. എല്ലാം ചേരുവകളും നന്നായി മിക്സ് ചെയ്ത് പേസ്റ്റ് തയ്യാറാക്കി നിങ്ങളുടെ മുഖത്ത് തേച്ചു പിടിപ്പിച്ച ശേഷം 20 മിനിറ്റ് ഇത് മുഖത്ത് സൂക്ഷിക്കേണ്ടതുണ്ട്, തുടർന്ന് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക.
2 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, 1 ടീസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ, എന്നിവയെല്ലാം ഒരു പാത്രത്തിൽ എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത്ഇ മുഖത്ത് പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്യണം. കഴുകാനായി തണുത്ത വെള്ളത്തിൽ ഉപയോഗിക്കാം. ശേഷം മുഖം നന്നായി ഉണക്കിയെടുക്കാം.
രണ്ട് ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് പഴുത്ത പഴത്തിന്‍റെ പള്‍പ്പ് കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരുവിനെ തടയാന്‍ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, 1 ടീസ്പൂൺ ചന്ദനം, ഒരു ടീസ്പൂൺ വാൽനട്ട് പൊടിച്ചത് എന്നിവ കൂട്ടിക്കലർത്തി ഒരു നല്ല പേസ്റ്റ് തയ്യാറാക്കുക. 2 മുതൽ 3 തുള്ളി നാരങ്ങ നീരും 2 ടീസ്പൂൺ റോസ് വാട്ടറും ഇതിനോടൊപ്പം ചേർക്കുക. ഇത് മുഖത്ത് പുരട്ടി 5 മിനിറ്റ് നന്നായി സ്‌ക്രബ് ചെയ്യാം. ശേഷം കഴുകിക്കളയാം