കോഴിക്കോട്: തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ആക്രമിച്ചവരുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ ഉത്തരവ്. കെഎസ്ഇബി ചെയര്‍മാനാണ് അക്രമികളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ ഉത്തരവിട്ടത്. അജ്മല്‍,ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിക്കാനാണ് നിര്‍ദ്ദേശം. കെഎസ്ഇബി ഓഫീസ് ആക്രമണത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഓഫീസിനുളളില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കെഎസ്ഇബി വിലയിരുത്തല്‍. ബില്‍ അടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസില്‍ കയറി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട അജ്മല്‍. ബില്ലടയ്ക്കാത്തിനെ തുടര്‍ന്ന് വൈദ്യതി കണക്ഷന്‍ വിച്ഛേദിച്ചതാണ് ആക്രമണത്തിന് കാരണം. കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകര്‍ത്ത് ജീവനക്കാരുടെ ദേഹത്ത് പഴകിയ ഭക്ഷണ സാധനങ്ങളും ഒഴിച്ചു.
കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റാണ് അജ്മല്‍. ബില്ലടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിച്ചിരുന്നു. ഓണ്‍ലൈനായി ബില്ലടച്ച അജ്മല്‍ ഉടന്‍ കണക്ഷന്‍ പുനര്‍സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ സാധിച്ചിരുന്നില്ല. കണക്ഷന്‍ പുനര്‍സ്ഥാപിക്കാനായി ഇന്നലെ വീട്ടിലെത്തിയ ജീവനക്കാരുമായി വാക്കറ്റവും കയ്യാങ്കളിയുമുണ്ടായി. ജീവനക്കാര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇതില്‍ പ്രകോപിതനായാണ് ഇന്ന് രാവിലെ ഓഫീസ് ആക്രമിച്ചത്.