CMDRF

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു; പാഴ്സല്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു; പാഴ്സല്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം
ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു; പാഴ്സല്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

വദാലി: ഗുജറാത്തിലെ വദാലിയില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത പാഴ്‌സല്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. സ്‌ഫോടനത്തില്‍ ജിതേന്ദ്ര ഹീരാഭായ് വഞ്ചര എന്നയാളും മകള്‍ ഭൂമിക വഞ്ചരയുമാണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. പൊള്ളലേറ്റ ഭൂമികയെ ആശുപത്രയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

സ്‌ഫോടനത്തില്‍ ജിതേന്ദ്രന്റെ മക്കളായ ഒമ്പതും പത്തും വയസുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ ഹിമ്മന്ത്‌നഗറിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ പെണ്‍കുട്ടികളുടെ എകസ്‌റേ എടുത്ത് പരിശോധിച്ചപ്പോള്‍ ഇരുമ്പടങ്ങിയ കമ്പികള്‍ കണ്ടെത്തിയിട്ടുണ്ട്.

സ്‌ഫോടന വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. പാഴ്‌സല്‍ വീട്ടില്‍ എത്തിച്ചത് ആരാണെന്നും എങ്ങിനെയാണ് പൊട്ടിത്തെറിച്ചത് എന്നതിനെ കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Top