CMDRF

ഓറഗാനോ ഇലയ്ക്ക് ഇത്രത്തോളം ആരോഗ്യഗുണങ്ങളോ..!

ഓറഗാനോ ഇലയ്ക്ക് ഇത്രത്തോളം ആരോഗ്യഗുണങ്ങളോ..!
ഓറഗാനോ ഇലയ്ക്ക് ഇത്രത്തോളം ആരോഗ്യഗുണങ്ങളോ..!

ഓറഗാനോ ഇല ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? ധാരാളം പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഒറിഗാനോ ഇലകള്‍. അവയുടെ ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവും ദഹനവും നിയന്ത്രിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഒറിഗാനോ ഇലകളില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രമേഹമുള്ളവരില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രമേഹരോഗികള്‍ ഓറഗാനോ ഇലകള്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. ഓറിഗാനോ ഇലകള്‍ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുന്നു. ഇതോടൊപ്പം കരളിനെയും വൃക്കകളെയും സംരക്ഷിക്കുന്നു.

നമ്മുടെ തിരക്കേറിയ ജീവിതത്തില്‍ സമ്മര്‍ദ്ദം ഒരു പ്രധാന പ്രശ്‌നമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ടെന്‍ഷന്‍ ലെവല്‍ കൂടുമ്പോള്‍ ചിലപ്പോള്‍ അത് ഡിപ്രഷനിലേക്ക് നയിക്കുന്നു. ഒറിഗാനോ ഇല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിഷാദവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. ഇതോടൊപ്പം, വിഷാദം കുറയ്ക്കുന്നതിനുള്ള മികച്ച പ്രതിവിധിയായി ഒറിഗാനോ ഓയിലും ഉപയോഗിക്കാവുന്നതാണ്.ഓറിഗാനോ ഇലകള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. മലബന്ധം, മറ്റ് ദഹനപ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനും ഒറിഗാനോ ഇലകള്‍ വളരെ സഹായകരമാണ്. ഇതുകൂടാതെ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വിവിധ ബാക്ടീരിയകള്‍ക്കെതിരെ പോരാടാനും ഓറിഗാനോ ഇലകള്‍ ഉപയോഗപ്രദമാണ്. മറ്റൊന്ന് ഒറിഗാനോ ഇലകള്‍ ഫംഗസ് അണുബാധ തടയുന്നതിന് സഹായിക്കുന്നു. ഒറിഗാനോയില്‍ തൈമോള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാല്‍വിരലിലെ നഖം, യീസ്റ്റ് അണുബാധകള്‍ എന്നിവയും ചര്‍മ്മത്തെ ബാധിക്കുന്ന വിവിധ തരത്തിലുള്ള ഫംഗസ് അണുബാധകളെ ചികിത്സിക്കാന്‍ സഹായിക്കുന്നു.

Top