ഭാസിയുടെ ദേഹത്ത് പുരട്ടിയത് ഓറിയോ ബിസ്‌കറ്റ്, മഞ്ഞുമ്മല്‍ ബോയ്‌സിലെ മേക്കപ്പിനേക്കുറിച്ച് ചിദംബരം

ഭാസിയുടെ ദേഹത്ത് പുരട്ടിയത് ഓറിയോ ബിസ്‌കറ്റ്, മഞ്ഞുമ്മല്‍ ബോയ്‌സിലെ മേക്കപ്പിനേക്കുറിച്ച് ചിദംബരം
ഭാസിയുടെ ദേഹത്ത് പുരട്ടിയത് ഓറിയോ ബിസ്‌കറ്റ്, മഞ്ഞുമ്മല്‍ ബോയ്‌സിലെ മേക്കപ്പിനേക്കുറിച്ച് ചിദംബരം

ലയാള സിനിമയില്‍ ഈ വര്‍ഷം ബോക്‌സോഫീസില്‍നിന്ന് ഏറ്റവുംകൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ സ്വീകരിക്കപ്പെട്ട ചിത്രത്തേക്കുറിച്ച് രസകരമായ ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ചിദംബരം. ഗുഹയ്ക്കകത്തുവെച്ചുള്ള ശ്രീനാഥ് ഭാസിയുടെ രംഗങ്ങളില്‍ അദ്ദേഹത്തിനുപയോഗിച്ച മേക്കപ്പിനേക്കുറിച്ചാണ് ചിദംബരം പറയുന്നത്.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ പ്രേക്ഷകരെ ഒന്നടങ്കം നടുക്കിയ രംഗമായിരുന്നു ശ്രീനാഥ് ഭാസിയുടെ സുഭാഷ് എന്ന കഥാപാത്രം ദേഹമാസകലം പരിക്കുകളുമായി, ഗുഹയില്‍ കിടക്കുന്ന രംഗം. ഈ രംഗത്തില്‍ ശ്രീനാഥ് ഭാസിക്ക് ഉപയോഗിച്ച് പ്രോസ്‌തെറ്റിക് മേക്കപ്പ് അല്ല എന്നും അത് ഓറിയോ ബിസ്‌കറ്റ് പൊടിച്ച് ദേഹത്ത് പുരട്ടിയതാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ചിദംബരം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

”മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത്. ക്ലൈമാക്‌സില്‍ ഭാസിക്കു ചെയ്തത് പ്രോസ്‌തെറ്റിക് മേക്കപ്പ് അല്ല, അത് ഓറിയോ ബിസ്‌ക്കറ്റ് ആണ്. ഇതൊരു മേക്കപ്പ് ടെക്‌നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില സംഗതികള്‍. റോണെക്‌സ് സേവ്യര്‍ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിനു നന്ദി പറയേണ്ടത് റോണക്‌സിനോടാണ്. റോണക്‌സ് വളരെ സീനിയര്‍ ആയ മേക്കപ്പ്മാന്‍ ആണ്. ബിസ്‌ക്കറ്റ് തേച്ചുവച്ചതുകൊണ്ട് ഭാസിയെ ഉറുമ്പ് ഇടയ്ക്ക് കടിക്കുമായിരുന്നു. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിന്‍ പോലും യഥാര്‍ഥത്തില്‍ ഞെട്ടിപ്പോയിരുന്നു.”-ചിദംബരം പറഞ്ഞു.

കൊച്ചി മഞ്ഞുമ്മലില്‍നിന്ന് 2006-ല്‍ കൊടൈക്കനാലിലേക്ക് ടൂര്‍ പോയപ്പോള്‍ ഗുണാ കേവില്‍ വീണ സുഭാഷിനെ കുഴിയിലിറങ്ങി സിജു എന്ന സുഹൃത്ത് സാഹസികമായി രക്ഷിച്ചതാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കഥ. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രികരിച്ചത്.

Top