CMDRF

അവയവക്കടത്ത്: പ്രതി സാബിത്ത് നാസര്‍ മുഖ്യസൂത്രധാരകന്‍

അവയവക്കടത്ത്: പ്രതി സാബിത്ത് നാസര്‍ മുഖ്യസൂത്രധാരകന്‍
അവയവക്കടത്ത്: പ്രതി സാബിത്ത് നാസര്‍ മുഖ്യസൂത്രധാരകന്‍

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ സാബിത്ത് നാസര്‍ ഇടനിലക്കാരന്‍ അല്ലെന്നും സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം. ഇതില്‍ കൂടുതല്‍ പേര്‍ ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്.

പണം വാങ്ങിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം മൊബൈല്‍ ഫോണില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. അവയവക്കടത്ത് സം?ഘത്തിലെ പ്രധാനികള്‍ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, സുഹൃത്ത് കൊച്ചി സ്വദേശി, എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കസ്റ്റഡിയില്‍ ഉള്ള പ്രതിയെ ഇന്നും ചോദ്യം ചെയ്യും.

Top