CMDRF

ജൈവ പച്ചക്കറികളുടെ, പേരില്‍ മാത്രം ഒതുങ്ങി ‘ജൈവം’

ജൈവ പച്ചക്കറികളുടെ, പേരില്‍ മാത്രം ഒതുങ്ങി ‘ജൈവം’
ജൈവ പച്ചക്കറികളുടെ, പേരില്‍ മാത്രം ഒതുങ്ങി ‘ജൈവം’

നാട്ടിലെങ്ങും ജൈവ പച്ചക്കറികടകള്‍ കൂടി കൂടി വരികയാണ്, ജൈവം എന്ന് കേട്ടാല്‍ കീശ നോക്കാതെ ആളുകള്‍ സാധനം വാങ്ങും, എന്നത് തന്നെ കാരണം. അവിടെ രണ്ടാമതൊന്നു ചിന്തിക്കാന്‍ ആരും നില്‍ക്കില്ല. ഇപ്പോള്‍ മിക്ക പച്ചക്കറി കടകളുടെ മുമ്പിലും ജൈവം, അല്ലെങ്കില്‍ നാടന്‍ പച്ചക്കറികള്‍ എന്ന ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ടാകും ,അവ പച്ചക്കറികളെക്കാള്‍ അഹങ്കാരത്തില്‍ അങ്ങനെ തല ഉയര്‍ത്തി നില്‍പ്പുണ്ടാകും. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്ന് ഒരു നിമിഷം എങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് ചിന്തിച്ചുനോക്കിക്കോളു, സമയം ഇനിയും വൈകിയിട്ടില്ല…
വിഷമയമായ പച്ചക്കറികളുടെ ഉപയോഗം ജനങ്ങളുടെ ആരോഗ്യസംരക്ഷണ കാര്യത്തില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഒരു കാര്യം ഓര്‍ക്കുക, കേരളം ഇന്ന് ജീവിതശൈലീരോഗങ്ങളുടെ നാടായിക്കഴിഞ്ഞിരിക്കുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവയെല്ലാം ആത്മ മിത്രങ്ങളെപ്പോലെ കൂടെ തന്നെയുണ്ട്.

ഒരു കാര്യത്തെയും അടച്ച് ആക്ഷേപിക്കുന്നത് ശെരിയല്ലെന്നു പറയുന്നത് പോലെ, എല്ലാം വ്യാജമാണെന്നല്ല, മാറിച്ച് ഒരു വിഭാഗം കച്ചവടക്കാര്‍ ഇതില്‍ മായം കലര്‍ത്തുന്നുണ്ട്, കേവലം തുച്ഛമായ ലാഭത്തിനു വേണ്ടി മാത്രമാണ് ഇത്തരം ചെയ്തികള്‍ അരങ്ങേറുന്നത്. ഇത് എങ്ങനെയാണെന്ന് അറിയാമോ? തമിഴ്നാട്ടില്‍ നിന്നും വരുന്ന വിഷമയം നിറഞ്ഞ പച്ചക്കറികള്‍ തുച്ഛമായ വിലയ്ക്ക് വാങ്ങിയാണ് ഇത്തരക്കാര്‍ ജൈവ പച്ചക്കറികള്‍ എന്ന വ്യാജേന വന്‍ വിലയ്ക്ക് വില്‍പ്പന നടത്തുന്നത്. ഇത്തരത്തില്‍ പറ്റിക്കപെടാത്തവര്‍ വിരളമായിരിക്കും. ഇതുപോലുള്ള കച്ചവടക്കാര്‍ പറയുന്നത് വിശ്വസിക്കാമെന്നല്ലാതെ ഇത്തരം ചതികള്‍ തിരിച്ചറിയാന്‍ നമുക്ക് പെട്ടന്നൊന്നും കഴിഞ്ഞെന്നു വരില്ല, പിന്നെ ഇന്നത്തെ കാലത്തേ തിരക്ക് പിടിച്ച ജീവിതതില്‍ അടുക്കള തോട്ടം എന്ന കോണ്‍സെപ്റ്റിനും സ്ഥാനമില്ലാണ്ടായി. അപ്പോള്‍ പിന്നെ ചെയ്യാന്‍ കഴിയുന്ന ഏക കാര്യം എന്താണെന്ന് വെച്ചാല്‍ വാങ്ങിക്കുന്ന പച്ചക്കറികള്‍ ജൈവമാണ് ,നാടന്‍ ആണ് എന്നൊക്കെ കരുതി വേണ്ടത്ര ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യാതെ, അവ കുറച്ചുനേരം ഉപ്പുവെള്ളത്തിലോ, വിനാഗിരി വെള്ളത്തിലോ മുക്കി വെച്ച ശേഷം നന്നായി കഴുകിയും, നന്നായി വേവിച്ചും മാത്രം കഴിക്കാന്‍ ശ്രെമിക്കുക എന്നതാണ്.

Top