അജ്മാൻ: അൽ അമീർ സ്കൂൾ രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവീസസും അജ്മാൻ മെട്രോ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പിൽ ഡെന്റൽ, വിഷൻ, ബ്ലഡ് പ്രഷർ, ഷുഗർ തുടങ്ങിയ നിരവധി ടെസ്റ്റുകളും നടത്തി. ഇരുന്നൂറോളം ആളുകളാണ് രക്തദാനം ചെയ്തത്.
പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. യു.എ.ഇയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ എം.സി.എ നാസർ, മെട്രോ മെഡിക്കൽ സെന്റർ തലവൻ ഡോ. ജമാലുദ്ദീൻ, എ.കെ.എം.ജി എമിറേറ്റ്സ് പ്രസിസന്റ് ഡോ. സുകു കോശി, ഡോ. ജയ പ്രദീപ്, ഡോ. വർഗീസ്, ഡോ. മനോജ് മാത്യു എന്നിവർ പങ്കെടുത്തു.
Also Read: സൗദിയിൽ അഴിമതി കേസിൽ അറസ്റ്റിലായത് 121 സർക്കാർ ജീവനക്കാർ
വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ സ്വാഗതം ആശംസിച്ചു. സ്കൂൾ ചെയർമാൻ എ.കെ. അബ്ദുൽ സലാം, ഡയറക്ടർമാരായ സൈനുൽ അബ്ദുൽ സലാം, സാക്കിർ അബ്ദുൽ സലാം, അക്കാദമിക് കോ-ഓർഡിനേറ്റർ ലത അനിൽ വാര്യർ, പേരന്റ് കൗൺസിൽ പ്രസിഡന്റ് സുമയ്യ എന്നിവർ ആശംസകളർപ്പിച്ചു.