CMDRF

അഴിമതി: സൈനിക തലവനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന

അഴിമതി: സൈനിക തലവനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന
അഴിമതി: സൈനിക തലവനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന

ബെയ്ജിങ്: ചൈനയിൽ മിസൈൽ ഫോഴ്സിന്റെ മറ്റൊരു തലവനെതിരെകൂടി അഴിമതി കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് കമ്യൂണിസ്റ്റ് പാർട്ടി. റോക്കറ്റ് ഫോഴ്സിന് നേതൃത്വം നൽകിയ ജനറൽ സൺ ജിൻമിങ്ങിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

റോക്കറ്റ് ഫോഴ്‌സിന്റെ ചീഫ് ഓഫ് സ്റ്റാഫാണ് സൺ സൺ ജിൻമിങ്.വ്യാഴാഴ്ച നടന്ന കമ്യൂണിസ്റ്റ് പാർട്ടി പ്ലീനറി യോഗത്തിലായിരുന്നു നടപടി. റോക്കറ്റ് ഫോഴ്സിലെ ഏഴോളം മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അഴിമതി കേസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് സൺ ജിൻമിങ്ങിനെതിരെയുള്ള അന്വേഷണം.

മുൻ പ്രതിരോധ മന്ത്രിയും മിസൈൽ ഫോഴ്സിന്റെ തലവനുമായിരുന്ന ജനറൽ ലി ഷാങ്ഫുവിനെതിരെയും ഇദ്ദേഹത്തിനുശേഷം 2022ൽ നേതൃത്വം ഏറ്റെടുത്ത ജനറൽ ലി യുചാഒവിനെതിരെയും അഴിമതി കേസിൽ അന്വേഷണം നടത്തിയിരുന്നു.

ആണവായുധം ഉൾപ്പെടെയുള്ള മിസൈലുകൾ കൈകാര്യം ചെയ്തിരുന്ന മിസൈൽ ഫോഴ്സിന് ഒമ്പത് വർഷം നേതൃത്വം നൽകിയത് ഷാങ്ഫു ആയിരുന്നു. ഇരുവരെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. 2005ലാണ് കരസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഷീ ജിങ്പിങ് റോക്കറ്റ് ഫോഴ്സ് സ്ഥാപിച്ചത്.

Top