പഴയ ചില ഐഫോണുകളിലും ഐപാഡുകളിലും സേവനം നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. ഐഒഎസ് 17, ഐപാഡ് ഒ എസ് 17 ഒ എസ് അപ്‌ഡേറ്റുകള്‍ ലഭിക്കുന്ന ഐഫോണുകളിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് ഇനി നെറ്റ്ഫ്‌ളിക്‌സ് സേവനം ലഭ്യമാകുക. ഐഫോണ്‍ ടെന്‍, ഐപാഡ് പ്രോ , ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയെയും ഈ മാറ്റം ബാധിക്കും.
READ ALSO: സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പുതിയ എഐ മോഡല്‍ പുറത്തിറക്കി ഓപ്പണ്‍ എഐ
ഈ ഉപകരണങ്ങളില്‍ ഐഒഎസ് 16, ഐപാഡ് ഒഎസ് 16 എന്നിവയ്ക്ക് മുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവില്ല. ഈ ഉപകരണങ്ങളിലെ നെറ്റ്ഫ്‌ളിക്‌സ് ആപ്പില്‍ ഇനി അപ്‌ഡേറ്റുകളും, പുതിയ ഫീച്ചറുകളും, ബഗ് ഫിക്‌സുകളും ലഭിക്കില്ല. എങ്കിലും നിലവിലുള്ള ആപ്പ് തുടര്‍ന്നും ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കും. ഈ ഉപകരണങ്ങളില്‍ വെബ് ബ്രൗസറിലൂടെയും നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കാനാവും. പുതിയ സോഫ്റ്റ് വെയറുകളിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിന്റെ ഭാഗമായി ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ സ്വീകരിക്കുന്ന സാധാരണമായ നടപടിയാണിത്.