റിലീസിന് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു ചിത്രം 3,000 കോടി രൂപ യിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. നമ്മുടെ കൽക്കി 2898 എഡി, സലാർ, പഠാൻ, ജവാൻ, ബാഹുബലി എന്നിവയെ എല്ലാം മറികടക്കുന്ന ഒരു മാസ്മരിക പ്രകടനം. മൂന്നു ദിവസം കൊണ്ട് ഈ ചിത്രം നേടിയത് 3000 കോടി രൂപ.
കിംഗ് ഖാൻ ഷാരൂഖ് ഖാൻ്റെ ‘ജവാൻ’ റിലീസ് ചെയ്ത ആദ്യ ആഴ്ൽചയിൽ തന്നെ മൊത്തം 520.79 കോടി രൂപയാണ് നേടിയത്. അതേസമയം പ്രഭാസ് ചിത്രമായ ‘കൽക്കി 2898 എഡി’ റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ ലോകമെമ്പാടും നിന്നും 500 കോടി രൂപ കളക്ഷൻ നേടി.
കണക്കുകൾ പരിശോധിക്കുമ്പോൾ ഷാരൂഖ് ഖാൻ്റെ ജവാൻ, പ്രഭാസിൻ്റെ സലാർ, കൽക്കി 2898 എഡി എന്നിവയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ. ഈ സൂപ്പർ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസിൽ 1000 കോടിയിലധികം സമ്പാദിച്ച് ചരിത്രം സൃഷ്ടിച്ചു. എന്നാൽ ജവാൻ, പഠാൻ, സലാർ, കൽക്കി 2898 എഡി എന്നിവയേക്കാൾ ഇപ്പോൾ 2.5 മടങ്ങ് കൂടുതൽ നേടിയ ചിത്രം ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ ആണ്. 2024 ജൂലൈയിൽ ആണ് സിനിമ പുറത്തിറങ്ങിയത്. റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനുമാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.
ഇറങ്ങി ഒരാഴ്ച കഴിയുമ്പോഴേക്ക് ലോകമെമ്പാടും ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ റിലീസിന് മുമ്പ് തന്നെ മികച്ച ബുക്കിംഗ് നേടിയ സിനിമയാണ്. അതേസമയം ആദ്യ വാരാന്ത്യത്തിനു ശേഷമുള്ള കണക്കുകൾ പുറത്ത് വന്നിട്ടില്ല. പക്ഷെ അഞ്ചു ദിവസം കൊണ്ട് 4000 കോടി കലക്ഷൻ നേടിയെന്നാണ് ലഭിക്കുന്ന സൂചന. ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ ആദ്യ മൂന്ന് ദിവസങ്ങളിൽ തന്നെ ഏകദേശം 3670 കോടി രൂപ നേടി. ഇതോടെ സിനിമ ഇൻഡസ്ട്രിയിൽ 2024 ലെ ഒന്നാം നമ്പർ ഓപ്പണിംഗ് ചിത്രമായി ഡെഡ്‌പൂൾ ആൻഡ് വോൾവർ മാറിയിട്ടുണ്ട്.
ഇന്ത്യയിൽ, ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ ആദ്യ വാരാന്ത്യത്തിൽ 83.28 കോടി രൂപയാണ്. പുതിയ ചിത്രം ഇന്ത്യയിലെ ‘ഡെഡ്‌പൂൾ’ (40.79 കോടി ), ഡെഡ്‌പൂൾ 2 ( 69.94 കോടി രൂപ) എന്നിവയുടെ കളക്ഷനെ മറികടന്നിട്ടുണ്ട്. മാർവൽ സ്റ്റുഡിയോസ് ന്റെ ബാനറിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ആണ് ഇന്ത്യയിലെ തിയേറ്ററുകളിൽ ഈ ബ്രഹ്മാണ്ഡ ചലചിത്രം എത്തിച്ചത്.