നമ്മൾ സാധാരണയായി കഴിക്കുന്ന പല ഭക്ഷണങ്ങളും അമിതമായി വേവിക്കുമ്പോൾ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ വികസിപ്പിക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ ആയിരിക്കാം. അവ ഏതൊക്കെയാണെന്ന് നോക്കാം…
ഉരുളക്കിഴങ്ങ്
വളരെ ഉയർന്ന താപനിലയിൽ ഉരുളക്കിഴങ്ങ് വറക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുന്നത് അക്രിലമൈഡ് പോലുള്ള ക്യാൻസറിന് കാരണമാകുന്ന ഹാനികരമായ രാസവസ്തുക്കൾ ഉണ്ടാകും.
റെഡ് മീറ്റ്
ചുവന്ന മാംസം അമിതമായി വേവിക്കുന്നത് ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടാക്കുന്നു.
Also Read: സ്ട്രെസ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബ്രെഡ്
അമിതമായി ചൂടാക്കുന്ന ബ്രഡ് അക്രിലാമൈഡ് ഉല്പാദിപ്പിക്കും. ഇത് ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു.
കോഴിയിറച്ചി
ഉയർന്ന താപനിലയിൽ അധികമായി കോഴിയിറച്ചി വറക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുന്നതും പലപ്പോഴും അർബുദ പദാർത്ഥങ്ങളുടെ രൂപീകരണത്തിന് കാരണമായേക്കാം.
Also Read: വിറ്റാമിൻ എ അടങ്ങിയ ആറ് ഭക്ഷണങ്ങൾ ഇവയാണ്
സംസ്കരിച്ച ഭക്ഷണങ്ങൾ
ബേക്കൺ പോലുള്ള സംസ്കരിച്ച മാംസം അമിതമായി വേവിക്കുന്നതും കാൻസർ സാധ്യതയെ കൂട്ടാം.
Also Read: റോസ് വാട്ടർ മുഖത്ത് തേക്കുന്നത് പതിവാക്കിയാലോ!
താഴ്ന്ന താപനിലയിൽ വേവിക്കുക
ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ താഴ്ന്ന താപനിലയിൽ വേവിക്കുക, അഥവാ അമിതമായി വേവിക്കാതിരിക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധനെന്റെയോ ന്യൂട്രീഷനെസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക