അമിത ക്ഷീണമാണോ? ഈ വിറ്റാമിന്റെ കുറവായിരിക്കാം കാരണം

വിറ്റാമിൻ ബിയുടെ കുറവിൽ ശരീരം കാണിച്ചു തരുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.

അമിത ക്ഷീണമാണോ? ഈ വിറ്റാമിന്റെ കുറവായിരിക്കാം കാരണം
അമിത ക്ഷീണമാണോ? ഈ വിറ്റാമിന്റെ കുറവായിരിക്കാം കാരണം

മ്മുടെ ശരീരത്തിന് വേണ്ട ആവിശ്യ വിറ്റാമിനുകളിൽ പ്രധാനമാണ് വിറ്റാമിൻ ബി. അതിന്റെ കുറവിൽ ശരീരം കാണിച്ചു തരുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്. അത്കൊണ്ട് തന്നെ നമ്മുടെ ശരീരത്തിലെ വിറ്റാമിൻ ബിയുടെ അഭാവത്തിൽ അല്ലെങ്കിൽ അതിന്റെ കുറവിൽ ഉണ്ടാവുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

കൈകാലുകളിലെ മരവിപ്പ്

കൈകളിലും കാലുകളിലും മരവിപ്പ് തോന്നുന്നത് വിറ്റമിൻ ബി – 12 ന്റെ കുറവ് മൂലമാകാം

പേശികളിലെ ബലഹീനത

പേശികളിലെ ബലഹീനതയും ബി വിറ്റാമിനുകളുടെ കുറവിന് സൂചനയാവാം.

അമിത ക്ഷീണം

എപ്പോഴും ഉള്ള അമിത ക്ഷീണമാണ് വിറ്റമിൻ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന ലക്ഷണം

Also Read: ബ്രേക്ക്ഫാസ്റ്റിനു ബ്രെഡ് ദോശയോ?

വിളറിയ ചർമം

വിളർച്ചയും, വിളറിയ ചർമ്മവും വിറ്റാമിൻ ബിയുടെ കുറവ് മൂലം ഉണ്ടാകാം.

വായ്‌പ്പുണ്ണ്

വായ്പ്പും വിറ്റമിൻ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്.

വിഷാദം

വിഷാദം പോലെയുള്ള മാനസിക ബുദ്ധിമുട്ടുകളും വിറ്റമിൻ ബി യുടെ കുറവുമൂലം ഉണ്ടാകാം.

Also Read: അമിതവണ്ണം കുറയ്ക്കാൻ പച്ചക്കറികൾ സഹായിക്കും

ശ്രദ്ധിക്കുക : മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗനിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടൻതന്നെ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യുക അതിനുശേഷം മാത്രം രോഗം സ്ഥിരീകരിക്കുക

Top