വീണ്ടും ആ​ഗോളതലത്തിൽ ഒന്നാമതെത്തി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി

തുടർച്ചയായ ഒമ്പതാം വർഷമാണ് ഓക്സ്ഫഡ് ഈ സ്ഥാനം നിലനിർത്തുന്നത്

വീണ്ടും ആ​ഗോളതലത്തിൽ ഒന്നാമതെത്തി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി
വീണ്ടും ആ​ഗോളതലത്തിൽ ഒന്നാമതെത്തി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി

തുടർച്ചയായ ഒമ്പതാം വർഷവും ഓക്‌സ്‌ഫോർഡ് സർവകലാശാല ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ ഒന്നാമൻ. ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) ആണ് മികച്ച സർവകലാശാലകളുടെ പട്ടിക പുറത്ത് വിട്ടത്. 15 രാജ്യങ്ങളിലായി 2,000-ലധികം സർവ്വകലാശാലകൾ റാങ്കിംഗ് ലിസ്റ്റിലുണ്ട്, ലിസ്റ്റിലെ ആദ്യ 200 സ്ഥാനങ്ങളിൽ 25 സർവ്വകലാശാലകളും കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ യുകെയുടെയാണ്. അധ്യാപന, ഗവേഷണ രംഗത്തെ മികവാണ് ഓക്സ്ഫഡിനെ മികച്ച യൂനിവേഴ്സിറ്റികളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത് നിലനിർത്തുന്നത്.

മികച്ച 200ലുള്ള യുകെയുടെ 13 സ്ഥാപനങ്ങൾ കഴിഞ്ഞ 12 മാസത്തിനുള്ളിൽ അവരുടെ റാങ്കിംഗ് മെച്ചപ്പെടുത്തി, അഞ്ചെണ്ണത്തിന് മാറ്റമൊന്നുമില്ല. അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യാണ് രണ്ടാം സ്ഥാനത്ത്. കേംബ്രിഡ്ജ് സർവകലാശാല തുടർച്ചയായി രണ്ടാം വർഷവും പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി, ഇംപീരിയൽ കോളേജ് ലണ്ടൻ എട്ടാം സ്ഥാനത്തു നിന്ന് ഒമ്പതാം സ്ഥാനത്തേക്ക് വീണു.

Also Read: യുഎസ് തിരഞ്ഞെടുപ്പ്: അരിസോനയിൽ മുൻകൂർ വോട്ടിങ്

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ റെക്കോർഡ് ഒമ്പത് വർഷമായി ലോകത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയായി റാങ്ക് ചെയ്യപ്പെട്ടത് അവിശ്വസനീയമാംവിധം നേട്ടം മാത്രമാണെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഐറിൻ ട്രേസി പറഞ്ഞു.

Top