അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറലായി പി അനില്‍കുമാര്‍ സ്ഥാനമേറ്റു

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറലായി പി അനില്‍കുമാര്‍ സ്ഥാനമേറ്റു
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറലായി പി അനില്‍കുമാര്‍ സ്ഥാനമേറ്റു

ന്യൂഡല്‍ഹി: പി അനില്‍കുമാര്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്.) സെക്രട്ടറി ജനറലായി സ്ഥാനമേറ്റു. ഷാജി പ്രഭാകരനു പകരമായാണ് മലയാളിയായ പി അനില്‍കുമാര്‍ സ്ഥാനമേറ്റത്. തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ ഫുട്ബോള്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ട്രഷറര്‍ കിപ അജയ്, ഡെപ്യൂട്ടി സെക്രട്ടറി എം. സത്യനാരായണന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കഴിഞ്ഞമാസം നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുതിയ നിയമനം അംഗീകരിച്ചത്. എറണാകുളം പള്ളുരുത്തി സ്വദേശിയായ അനില്‍കുമാര്‍ ഏറെക്കാലമായി കേരളാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Top