CMDRF

അധികാരത്തിലെത്തിയാല്‍ സിഎഎ റദ്ദാക്കുമെന്ന് പി ചിദംബരം

അധികാരത്തിലെത്തിയാല്‍ സിഎഎ റദ്ദാക്കുമെന്ന് പി ചിദംബരം
അധികാരത്തിലെത്തിയാല്‍ സിഎഎ റദ്ദാക്കുമെന്ന് പി ചിദംബരം

തിരുവനന്തപുരം:ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ആദ്യ പാര്‍ലമെന്റ്‌ സെഷനില്‍ തന്നെ സിഎഎ റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്നും ചിദംബരം പ്രതികരിച്ചു.

അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കുമെന്ന് ചിദംബരം പറഞ്ഞു. യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്നിവീറെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും ചിദംബരം പ്രതികരിച്ചു.

Top