പാനൂര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല; പി ജയരാജന്‍

പാനൂര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല; പി ജയരാജന്‍

തിരുവനന്തപുരം: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പി ജയരാജന്‍. പാനൂര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് പി ജയരാജന്‍. ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലോ സുഹൃത്ത് ബന്ധത്തിന്റെ അടിസ്ഥാനത്തിലോ ആരെങ്കിലും മരിച്ചവരുടെ വീട്ടില്‍ പോയിട്ടുണ്ടെങ്കില്‍ സിപിഐഎം എന്തിനാണ് മറുപടി പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണെന്ന് പി ജയരാജന്‍ പറഞ്ഞു. സ്‌ഫോടനം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. വീടിന്റെ ഉടമസ്ഥനായ ബിജെപി പ്രവര്‍ത്തകനാണ് പരിക്കേറ്റവരെല്ലാം സിപിഐഎം പ്രവര്‍ത്തകനാണെന്ന് പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top