CMDRF

പി സരിന് പാർട്ടി ചിഹ്നമില്ല

ചുവന്ന ഷാളണിയിച്ച് സി.പി.എം. നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു.

പി സരിന് പാർട്ടി ചിഹ്നമില്ല
പി സരിന് പാർട്ടി ചിഹ്നമില്ല

പാലക്കാട്: പാലക്കാട് ഉപ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. പി സരിന് പാർട്ടി ചിഹ്നമില്ല. സി പി എം പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയത്.

അതേസമയം, പി. സരിന് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. ‘സഖാവ് സരിന് സ്വാഗതം’ എന്ന് മുദ്രാവാക്ര്യം വിളിച്ചുകൊണ്ട് പ്രവർത്തകർ സരിനെ വരവേറ്റു. ചുവന്ന ഷാളണിയിച്ച് സി.പി.എം. നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു.

Top