പി സരിനെ പുറത്താക്കി കോൺഗ്രസ്

പി സരിനെ പുറത്താക്കി കോൺഗ്രസ്
പി സരിനെ പുറത്താക്കി കോൺഗ്രസ്

പാലക്കാട്: പി സരിനെ കോൺഗ്രസ് പുറത്താക്കി. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ആണ് പി സരിനെ പുറത്താക്കിയത്. രണ്ടാമതും പി സരിൻ വാർത്ത സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി. ഇടതുപക്ഷത്തിനൊപ്പമെന്ന് വ്യക്തമാക്കിയ ഡോ. പി സരിൻ, ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്നും ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിന് കാരണം വി.ഡി.സതീശനെന്ന് പി.സരിന്‍ ആരോപിച്ചു.

സതീശന്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്‌തെന്ന് സരിന്‍ പ്രതികരിച്ചു. സതീശന് പ്രവര്‍ത്തകരോട് ബഹുമാനില്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയെകൊണ്ടുപോയ രീതി മാറി. രാജാവിനെപ്പോലെയാണ് സഹപ്രവര്‍ത്തകരോട് സതീശന്‍ സംസാരിക്കുന്നത്. സതീശന്‍ പാര്‍ട്ടിയെ കീഴാള സംസ്‌കാരത്തിലക്ക് കൊണ്ടുപോയി. താനാണ് പാര്‍ട്ടിയെന്നാണ് സതീശന്റെ നിലപാട്. സതീശന് ബിജെപിയോട് മൃദുസമീപനമാണ്. പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് സതീശന്റെ നീക്കം.

Also Read: പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് പി സരിൻ

അതിന് വേണ്ടിയാണ് ഷാഫി പറമ്പിലിനെ വടകരയ്‌ക്ക് വിട്ടത്. സതീശന്‍ പ്രതിപക്ഷ നേതാവായി വന്നതും അട്ടിറിയിലൂടെയാണ്. അതിൽ അസ്വഭാവികത ഉണ്ടെന്നറിഞ്ഞിട്ടും ഇതേക്കുറിച്ച് വളര്‍ന്നുവരുന്ന കുട്ടി സതീശനാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സരിന്‍ ആരോപിച്ചു.

രാഹുല്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചതിനെയും സരിന്‍ വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയുടെ കല്ലറ സീറ്റ് കിട്ടുമ്പോള്‍ പോകേണ്ട ഇടമല്ല. കാമറയുടെ മുമ്പില്‍ നടത്തേണ്ട നാടകമല്ല അത്. രാഹുലിന് മംഗളം നേരാന്‍ ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി ഉണ്ടാകില്ല. ഷാഫി പോയപ്പോള്‍ തന്നെ എംഎല്‍എ ഓഫീസ് തുറന്ന ആളാണ് രാഹുല്‍. മണിയടി രാഷ്‌ട്രീയത്തിന്റെ വക്താവാണ് രാഹുലെന്നും സരിന്‍ പരിഹസിച്ചു.

Top