പാലക്കാട്: സി പി ഐ എമ്മിനെതിരെ മുൻപ് നടത്തിയ ട്രോളുകളിൽ കുറ്റസമ്മതം നടത്തി പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥി പി സരിൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സാരിന്റെ കുറ്റസമ്മതം. ‘കോൺഗ്രസ്സിന്റെ ഭാഗമായി നിന്ന് നടത്തിയ വിമർശനങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു.
വിമർശനം വ്യക്തിപരമായിരുന്നില്ല. പാർട്ടി നൽകിയ ചുമതല ഉള്ളതിനാൽ നടത്തിയ വിമർശനങ്ങളാണ്. സഖാവെ എന്ന വിളി കേൾക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു’വെന്നും പി സരിൻ കുറിച്ചു. ‘