പി സരിന്റെ പരസ്യപ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ‘ പരസ്യ പ്രതികരണം സരിന് ഗുണകരമല്ല. സരിൻ പറഞ്ഞത് കേട്ടിട്ടില്ല. വാർത്താസമ്മേളനം പരിശോധിക്കും. അച്ചടക്ക ലംഘനമുണ്ടായാൽ നേതൃത്വവുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം കോൺഗ്രസ് കീഴ്വഴക്കം അനുസരിച്ചാണ്. സരിൻ സി പി എമ്മിനൊപ്പം പോകാനുള്ള സാധ്യത കുറവാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.