നവീൻ ബാബുവിന് പകരം പത്മചന്ദ്രക്കുറുപ്പ്; കണ്ണൂരിൽ പുതിയ എ.ഡി.എം

നവീന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളും കേസുമാണ് ചുമതലയേൽക്കാൻ വൈകുന്നതിന് കാരണമായത്

നവീൻ ബാബുവിന് പകരം പത്മചന്ദ്രക്കുറുപ്പ്; കണ്ണൂരിൽ പുതിയ എ.ഡി.എം
നവീൻ ബാബുവിന് പകരം പത്മചന്ദ്രക്കുറുപ്പ്; കണ്ണൂരിൽ പുതിയ എ.ഡി.എം

കണ്ണൂര്‍: കണ്ണൂരിൽ പുതിയ എ.ഡി.എമ്മായി ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്. നവീൻ ബാബുവിന് പകരമായാണ്കൊല്ലം സ്വദേശി പത്മചന്ദ്രക്കുറുപ്പ് സ്ഥാനമേറ്റത്. രണ്ടാഴ്ചത്തെ അവധിക്കു ശേഷമാണ് പത്മചന്ദ്രക്കുറുപ്പ് ചുമതലയേറ്റത്. ഏറെ പ്രതീക്ഷയോടെയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നതെന്നും വിവാദങ്ങൾ ബാധിക്കില്ലെന്നും പത്മചന്ദ്രക്കുറുപ്പ് വ്യക്തമാക്കി.

നേരത്തെ നവീൻ ബാബുവിന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ഉടൻതന്നെ പത്മചന്ദ്രക്കുറുപ്പിനെ കണ്ണൂരിലേക്ക് മാറ്റി നിയമിച്ചിരുന്നു. നവീന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളും കേസുമാണ് ചുമതലയേൽക്കാൻ വൈകുന്നതിന് കാരണമായത്. എന്നാൽ സ്ഥാനമേറ്റെടുക്കാൻ വിസമ്മതിച്ചുവെന്ന റിപ്പോർട്ടുകളെ അദ്ദേഹം തള്ളി.

Also Read: വയനാട് ദുരന്തം; അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

നവീൻ ബാബു നല്ല ഉദ്യോഗസ്ഥനാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളതെന്ന് പത്മചന്ദ്രക്കുറുപ്പ് പ്രതികരിച്ചു. കണ്ണൂരിൽ എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമപരമായ നടപടികൾ കഴിഞ്ഞിട്ടുണ്ട്. നിയമപരമായ രീതിയിൽ തന്നെയായിരിക്കും കാര്യങ്ങൾ ഇനിയും മുന്നോട്ട് പോകുന്നത്.

23ാം തിയതിയാണ് കൊല്ലത്ത് നിന്ന് വിടുതൽ ഉണ്ടായത്. ദേശീയപാത വിഭാഗത്തിൽ ആയിരുന്നു. ചുമതല ഏറ്റെടുക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. ശുഭാപ്തി വിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top