CMDRF

‘പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ’; രാഹുൽ മാങ്കൂട്ടത്തിനെതിരെ പദ്മജ വേണു​ഗോപാൽ

ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺ​ഗ്രസുകാർക്ക് കിട്ടിയുള്ളൂവെന്നും പദ്മജ ചോദിച്ചു

‘പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ’; രാഹുൽ മാങ്കൂട്ടത്തിനെതിരെ പദ്മജ വേണു​ഗോപാൽ
‘പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ’; രാഹുൽ മാങ്കൂട്ടത്തിനെതിരെ പദ്മജ വേണു​ഗോപാൽ

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനാവുമായി ബിജെപി വനിതാ നേതാവ് പദ്മജ വേണു​ഗോപാൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് പദ്മജ വേണു​ഗോപാൽ രംഗത്തെത്തിയത്. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്നും കെ. കരുണാകരന്റെ കുടുംബത്തെ, പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺ​ഗ്രസുകാർക്ക് കിട്ടിയുള്ളൂവെന്നും പദ്മജ ചോദിച്ചു.

പാലക്കാട് കെ. മുരളീധരന്റെ പേര് കേട്ടിരുന്നു. കെ. കരുണാകരന്റെ മകന് സീറ്റ് കൊടുക്കില്ലെന്ന് താൻ പറഞ്ഞത് ശരിയായില്ലേയെന്നും പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ. മുരളീധരന് സീറ്റ്‌ നിഷേധിച്ചുവെന്നും പദ്മജ ആരോപിച്ചു.

Top