വാഹനപ്രേമികളുടെ മനസ്സില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നില്‍ തന്നെ പജീറോ എന്ന വാഹനം നിലയുറപ്പിച്ചിട്ടുണ്ട് എന്നുള്ളതിനു തെളിവാണ് നാട്ടിലെ നിരത്തുകള്‍ ഇന്നും കയ്യടക്കി വാഴുന്ന പജീറോസ് . ഈ വാഹനം എടുക്കാന്‍ പ്ലാനുള്ള ആളുകള്‍ ശ്രേദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് .അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാഹനം മുന്‍പ് ഇടിച്ചിട്ടുള്ളതാണോ എന്ന് തിരിച്ചറിയുക എന്നത് . ഈ വാഹനത്തിന്റെ മുന്‍ ഭാഗം ഇടിച്ചിട്ടുണ്ടെങ്കില്‍ തകരാറു വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഭാഗം ഫ്രണ്ട് ലൈറ്റുകളാണ് . അപ്പോള്‍ ഫ്രണ്ട് ലൈറ്റുകള്‍ മാറിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാനായി രണ്ടു തരം ഹെഡ് ലൈറ്റുകളാണുള്ളത് ,കോയിറ്റോ ജപ്പാന്‍ എന്നതാണ് ഒറിജിനല്‍ ബ്രാന്‍ഡിന്റെ പേര് ,ഇതിന്റെ പ്രത്യേകതയാണ് ഇന്‍സൈഡ് ഫോക്കസിങ് മോട്ടര്‍ . ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ വരുന്നത് ഡെപ്പോ എന്ന പേരിലാണ് ആണ് ഇതില്‍ ഫിക്‌സഡ് ഫോക്കസിങ് ആവും ഉണ്ടാവുക .
അതുപോലെ തന്നെ ശ്രെദ്ധിക്കേണ്ടവയാണ് ബമ്പറിന്റെ സൈഡ് കര്‍വ് & ഗ്യാപ് എന്നിവ . ഇന്‍ഡിക്കേറ്ററിലും കോയിറ്റോ ജപ്പാന്‍ എന്ന ബ്രാന്‍ഡ് നെയിം തന്നെയാണ് ഉണ്ടാവുക .ടെയില്‍ ലൈറ്റ് വരുന്നത് സ്റ്റാന്‍ലി എന്ന ബ്രാന്‍ഡ് നെയിമാണ് . പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് എന്‍ജിന്‍ ചെക്ക് ചെയ്യുക എന്നത് . പലര്‍ക്കും വരുന്ന സംശയമാണ് ഓയില്‍ ലീക്കിങ് എന്നത് . വാള്‍ കവര്‍ പാക്കിന്റെ ഭാഗത്തു ഓയില്‍ അടിക്കണം പക്ഷെ അത് പുറത്തേക്കു വരാന്‍ പാടില്ല . ഓയില്‍ ക്യാപ്പിന്റെ ഡാമേജുകൊണ്ടാണ് ലീക്കിങ് ഉണ്ടാവുന്നത് . കറക്റ്റ് സമയങ്ങളില്‍ വാട്ടര്‍ ലെവല്‍ ചെക്ക് ചെയ്യുക . എന്‍ജിന്‍ ക്രാന്‍ഗേഴ്‌സ് ആണ് ശ്രെദ്ധിക്കേണ്ട ഏറ്റവും മെയിന്‍ ആയിട്ടുള്ള കാര്യം .കാരണം ഏറ്റവും സ്പെന്‍സിവ് ആയിട്ടുള്ള പണികള്‍ വരുന്നത് ഈ ഭാഗത്താവും. പജീറോക്ക് എ സി ഫില്‍റ്റെര്‍സ് ഇല്ല . പവര്‍ സ്റ്റിയറിങ്ങില്‍ ഓയില്‍ ലീക്കും ശ്രെദ്ധിക്കണം. ഓഫ് റോഡ് ചെയ്യുന്ന വാഹനങ്ങളിലാണ് കുടുതലും ഓയില്‍ ലീക്ക് കണ്ടുവരുന്നത് . വാഹനം ഓടിച്ചു നോക്കുമ്പോ മനസ്സിലാക്കാന്‍ കഴിയുന്ന ചില കാര്യങ്ങളില്‍ ഒന്നാണ് വീല്‍ അലൈന്‍മെന്റ് . പജീറോ എസ് എഫ് എക്‌സ് അല്ലെങ്കില്‍ ജി എല്‍ എക്‌സിന്റെ പീരിയോഡിക് സര്‍വീസ് വരുന്നത് 10000 കിലോമീറ്റര്‍ ആണ് . ഏകദേശം 9000 മുതല്‍ 10000 രൂപ വരെയാണ് പീരിയോഡിക് സര്‍വീസ് കോസ്‌ററ് വരുന്നത് , വാഹനത്തിന്റെ കണ്ടീഷന്‍ അനുസരിച്ച് ഈ തുകയില്‍ വ്യത്യാസമുണ്ടാകാം .