CMDRF

പാക് മോഡലിന്റെ റാംപ് വാക്ക് വീഡിയോ വൈറൽ; അധിക്ഷേപ കമന്റുമായി മതമൗലികവാദികൾ

ലാഹോർ സ്വദേശിയും മോഡലുമായ റോമ മൈക്കിൾ ബിടെക്ക് ബിരുദധാരിയാണ്

പാക് മോഡലിന്റെ റാംപ് വാക്ക് വീഡിയോ വൈറൽ; അധിക്ഷേപ കമന്റുമായി മതമൗലികവാദികൾ
പാക് മോഡലിന്റെ റാംപ് വാക്ക് വീഡിയോ വൈറൽ; അധിക്ഷേപ കമന്റുമായി മതമൗലികവാദികൾ

പാക് മോഡൽ റോമ മൈക്കിൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയ്‌ക്ക് താഴെ അധിക്ഷേപ കമന്റുകളുടെ പെരുമഴ തീർത്ത് പാകിസ്ഥാനിലെ മതമൗലികവാദികൾ. മിസ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024 സൗന്ദര്യമത്സരത്തിലെ ബിക്കിനി റാംപ് വാക്ക് വീഡിയോ ആണ് റോമ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.

വീഡിയോ ഓൺലൈനിൽ വൈറലായെങ്കിലും മോഡലിന്റെ വസ്ത്രധാരണത്തിനെതിരെ ഒരു വിഭാഗം അധിക്ഷേപ കമന്റുകളുമായെത്തി. ഇതോടെ മറ്റ്‌ വഴിയില്ലാതെ അവർ വീഡിയോ ഡിലീറ്റ് ചെയ്തു. റാംപ് വാക്കിന്റെ ക്ലിപ്പുകൾ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രചരിക്കുന്നുണ്ട്.

ലാഹോർ സ്വദേശിയും മോഡലുമായ റോമ മൈക്കിൾ ബിടെക്ക് ബിരുദധാരിയാണ്. ലോകമെമ്പാടുമുള്ള ഫാഷൻ ഡിസൈനർമാരോടൊപ്പവും ബ്രാൻഡുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുള്ള റോമ ഒരു പ്രൊഫഷണൽ മോഡലും നടിയുമാണ്. കാൻ ഫാഷൻ വീക്ക്, ദുബായ് ഫാഷൻ ഷോ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്‌ട്ര പ്ലാറ്റ്‌ഫോമുകളിൽ പാകിസ്താനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

Top