ശ്രീനഗർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ജമ്മുവിലെ അഖ്‌നുർ മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പ്രകോപനമില്ലാതെ വെടിവയ്പ് നടത്തി. ഏറ്റുമുട്ടലിൽ ഒരു അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ഉദ്യോഗസ്ഥനു പരുക്കേറ്റു.
ബിഎസ്എഫ് ജവാന്മാർ തിരിച്ചടിച്ചെങ്കിലും പാക്കിസ്ഥാൻ ഭാഗത്തെ ആളപായത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2:35നായിരുന്നു സംഭവം. അതിർത്തിക്കപ്പുറത്തുനിന്ന് അഖ്‌നുർ പ്രദേശത്ത് പ്രകോപനമില്ലാതെ വെടിവയ്പ്പുണ്ടാവുകയായിരുന്നു.