CMDRF

ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാന് പരാജയ ഭീതി

പരമ്പരയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശ് വിജയിച്ചിരുന്നു

ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാന് പരാജയ ഭീതി
ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാന് പരാജയ ഭീതി

ണ്ടാം ടെസ്റ്റിൽ വിജയിക്കാൻ ബം​ഗ്ലാദേശിന് വേണ്ടത് 185 റൺസ് മാത്രമാണ്. മത്സരത്തിന്റെ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിലാണ് പാകിസ്താൻ ബാറ്റിം​ഗ് പുനരാരംഭിച്ചത്. കൃത്യമായ ഇടവേളകളിൽ ബം​ഗ്ലാദേശിന് വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞതോടെ പാക് പട പ്രതിരോധത്തിലായി. രണ്ടാം ഇന്നിംഗ്സിൽ പാകിസ്താൻ 172 റൺസിൽ‌ എല്ലാവരും പുറത്തായി.

43 റൺസെടുത്ത മുഹമ്മദ് റിസ്വാന്റെയും 47 റൺസെടുത്ത് പുറത്താകാതെ നിന്ന സൽമാൻ അലി ആ​ഗയുടെയും സംഭാവനകൾ പരാജയം ഒഴിവാക്കാൻ പോന്നതല്ല. സയീം അയുബ് 20 റൺസും ഷാൻ മസൂദ് 28 റൺസുമെടുത്ത് പുറത്തായി. ബം​ഗ്ലാദേശിനായി ഹസൻ മഹ്‍മദ് അഞ്ചും നാഹിദ് റാണയും നാലും വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒന്നാം ഇന്നിം​ഗ്സിൽ 274 റൺസെടുത്ത് പുറത്തായി. മറുപടി പറ‍ഞ്ഞ ബംഗ്ലാദേശ് 262 റൺസെടുത്തു. ഒരു ഘട്ടത്തിൽ ആറിന് 26 എന്ന തകർന്ന ബം​ഗ്ലാദേശ് ലിട്ടൻ ദാസിന്റെ സെഞ്ച്വറി മികവിൽ ശക്തമായി തിരിച്ചുവരികയായിരുന്നു.

Also Read:ക്യാപ്റ്റൻസി താരതമ്യപ്പെടുത്തി മുൻ താരം ഹർഭജൻ സിംഗ്

പരമ്പരയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശ് വിജയിച്ചിരുന്നു. പാകിസ്താനെതിരെ ചരിത്രത്തിൽ ആദ്യമായാണ് ബം​ഗ്ലാദേശ് ടെസ്റ്റ് മത്സരം വിജയിച്ചത്. രണ്ടാം ടെസ്റ്റും പരാജയപ്പെട്ടാൽ സ്വന്തം മണ്ണിൽ പാകിസ്താൻ ബം​ഗ്ലാദേശിനെതിരെ പരമ്പര തോൽവി നേരിടും. അത് ഒഴിവാക്കാൻ ഇനി ബൗളിം​ഗ് സംഘത്തിലാണ് പാകിസ്താന്റെ ഏക പ്രതീക്ഷ.

Top