CMDRF

യുകെയിൽ ഇന്ത്യൻ റെസ്റ്റോറൻ്റ് മാനേജരെ കൊലപ്പെടുത്തിയ പാക്കിസ്ഥാനിക്ക് ജീവപര്യന്തം

വാഹനമിടിച്ച് തലയ്ക്കേറ്റ ക്ഷതത്തെ തുടർന്നാണ് പട്ടാഭിരാമൻ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായി

യുകെയിൽ ഇന്ത്യൻ റെസ്റ്റോറൻ്റ് മാനേജരെ കൊലപ്പെടുത്തിയ പാക്കിസ്ഥാനിക്ക് ജീവപര്യന്തം
യുകെയിൽ ഇന്ത്യൻ റെസ്റ്റോറൻ്റ് മാനേജരെ കൊലപ്പെടുത്തിയ പാക്കിസ്ഥാനിക്ക് ജീവപര്യന്തം

ലണ്ടൻ: വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ കാർ ഉപയോഗിച്ച് ഇന്ത്യൻ റസ്റ്റാറന്റ് മാനേജരെ കൊലപ്പെടുത്തിയ കേസിൽ പാക് വംശജന് ജീവപര്യന്തം തടവ്. മോഷ്ടിച്ച കാറുമായാണ് ഇയാൾ കൊലപാതകം നടത്തിയത്. വിഘ്‌നേഷ് പട്ടാഭിരാമൻ (36) എന്ന ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. റീഡിംഗ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ പാക്കിസ്ഥാനിയായ ഷസേബ് ഖാലിദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ഈ വർഷം ഫെബ്രുവരി 14ന് മനപ്പൂർവം കാറിടിച്ച് വിഗ്നേഷിനെ കൊലപ്പെടുത്തുകയായിരുന്നു. റോയൽ ബെർക്‌ഷെയർ ഹോസ്പിറ്റലിൽ വെച്ച് വിഗ്നേഷ് മരിക്കുകയും കൊലപാതക അന്വേഷണം ആരംഭിക്കുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്ന റസ്റ്റാറന്റിനെക്കുറിച്ച് അന്വേഷണം നടത്താൻ പ്രേരിപ്പിച്ചതിന് ഉത്തരവാദി വിഗ്നേഷാണെന്ന തെറ്റായ വിശ്വാസത്തിലാണ് അദ്ദേഹത്തെ ഷാസേബ് കൊലപ്പെടുത്തിയതെന്ന് തേംസ് വാലി പൊലീസിലെ മേജർ ക്രൈം യൂനിറ്റ് സീനിയർ ഇൻവെസ്റ്റിഗേറ്റിങ് ഓഫിസർ സ്റ്റുവർട്ട് ബ്രാംഗ്വിൻ പറഞ്ഞു.

Also Read:നസ്രള്ളയ്‌ക്കൊപ്പം കൊല്ലപ്പെട്ട ഇറാൻ കമാൻഡറുടെ മൃതദേഹം കണ്ടെത്തി

വാഹനമിടിച്ച് തലയ്ക്കേറ്റ ക്ഷതത്തെ തുടർന്നാണ് പട്ടാഭിരാമൻ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായി. ഫെബ്രുവരി 19 ന് ഖാലിദിനെ അറസ്റ്റ് ചെയ്യുകയും അടുത്ത ദിവസം കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. കേസിൽ അറസ്റ്റിലായ സോയിഹീം ഹുസൈൻ, മിയ റെയ്‌ലി എന്നിവരും വിചാരണയിൽ ഹാജരായിരുന്നു.

Top