ലാഹോർ: ജനപ്രതിനിധികളേക്കാളും പാക് പാർലമെന്റിനെ വലയ്ക്കുന്നത് വേറെ ചിലരാണ്. ഇവരുടെ ശല്യം അവസാനിപ്പിക്കാൻ പല വഴികൾ തേടുകയാണ് പാകിസ്ഥാൻ. പാകിസ്ഥാൻ പാർലമെന്റിൽ എലി ശല്യം രൂക്ഷമെന്ന് റിപ്പോർട്ട്. പൂച്ചയോളം വലുപ്പമുള്ള എലികളെ പിടികൂടാൻ മാരത്തോൺ ശ്രമങ്ങൾ പാകിസ്ഥാൻ പുരോഗമിക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം 2008ൽ നടന്ന ഒരു യോഗത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ രേഖകൾ സൂക്ഷിക്കുമ്പോഴാണ് എലി ശല്യത്തേക്കുറിച്ചുള്ള ചിത്രം പുറത്ത് വന്നത്. പാർലമെന്റിലെ രേഖകൾ സൂക്ഷിച്ചിരുന്ന മുറിയിൽ പൂച്ചയുടെ വലുപ്പമുള്ള എലികൾ നടക്കുന്നതായും ഭൂരിഭാഗം രേഖകളും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ് ഉള്ളതെന്നുമാണ് പാർലമെന്റ് വക്താവ് പ്രതികരിച്ചത്. മുറിയിലൂടെ പരക്കം പായുന്ന എലികളെ കണ്ടാൽ പൂച്ചകൾ വരെ ഭയന്ന് പോകുമെന്നാണ് ദേശീയ അസംബ്ലി വക്താവ് സഫർ സുൽത്താൻ പ്രതികരിക്കുന്നത്. ഇതിന് പിന്നാലെ 1.2 ദശലക്ഷം രൂപയാണ് എലിശല്യം നേരിടുന്നതിനായി ബഡ്ജറ്റിൽ നീക്കി വച്ചിരിക്കുന്ന്.
ഒന്നാം നിലയിലാണ് എലി ശല്യം രൂക്ഷണായിട്ടുള്ളത്. രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതും പ്രതിപക്ഷ നേതാവിന്റെ ഓഫീസടക്കമുള്ളവയാണ് ഒന്നാം നിലയിലുള്ളത്. പാർലമെന്റിലെ ഭക്ഷണശാലയും ഇവിടെയാണുള്ളത്. ആളുകൾ ഒഴിഞ്ഞ ശേഷം ഒന്നാം നിലയിൽ വിലസി നടക്കുന്ന ഇവയെ അപ്രതീക്ഷിതമായാണ് ശ്രദ്ധയിലെത്തിയത്. നിലവിൽ എലി ശല്യം ഒഴിവാക്കാനുള്ള ടെൻഡറുകൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ വിവിധ പാക് മാധ്യമങ്ങളിൽ നൽകിയിട്ടുണ്ട്.