CMDRF

ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു

ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു
ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു

റാവൽപിണ്ടി: ഈ മാസം 21ന് ആരംഭിക്കുന്ന ബം​ഗ്ലാദേശ് പരമ്പരയ്ക്കുള്ള പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന നൽകിയെങ്കിലും ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി തുടങ്ങിയവർ ടീമിൽ ഉൾപ്പെട്ടു. ​ഗാരി കിർസ്റ്റൺ, ജേസൺ ഗില്ലസ്പി തുടങ്ങിയ പരിശീലക സംഘത്തിന്റെ നിർദ്ദേശാനുസരണം തൽക്കാലം താരങ്ങൾക്കെതിരെ നടപടി ഉണ്ടാകില്ലെന്നാണ് സൂചന.

ഷാൻ മസുദാണ് പാകിസ്താനെ നയിക്കുക. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ മസൂദ് പാകിസ്താനെ നയിച്ചിരുന്നു. സൗദ് ഷക്കീൽ ആണ് ഉപനായകൻ. പുതുമുഖ താരങ്ങളായി മുഹമ്മദ് ഹുറൈറ, കമ്രാൻ ഗുലാം എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇരുവരെയും പാക് ടീമിലെത്തിച്ചതെന്ന് സെലക്ടർമാർ പ്രതികരിച്ചു.

പാകിസ്താൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഷെഫീക്ക്, അബ്രാർ അഹമ്മദ്, ബാബർ അസം, കമ്രാൻ ഗുലാം, ഖുറാം ഷഹ്സാദ്, മിർ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), നസീം ഷാ, സയീം അയൂബ്, സൽമാൻ അലി ആ​ഗ, സർഫ്രാസ് അഹമ്മദ് (വിക്കറ്റ് കീപ്പർ), ഷഹീൻ ഷാ അഫ്രീദി.

Top