ഇന്ത്യയെ ലക്ഷ്യമിട്ടിരുന്ന പാക്കിസ്ഥാന് ഇപ്പോള്‍ എട്ടിന്റെ പണി

താലിബാന്‍, IS-K ( ഇസ്ലാമിക് സ്റ്റേറ്റ്-ഖുറാസാന്‍), ബലൂച് ലിബറേഷന്‍ ആര്‍മി , നിരോധിത തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി), ഹാഫിസ് ഗുല്‍ ബഹാദൂര്‍ ഗ്രൂപ്പ്, ലഷ്‌കര്‍-ഇ-ഇസ്ലാം, പോലുള്ള സംഘടനകളാണ് ഇപ്പോള്‍ പ്രധാനമായും പാക്കിസ്ഥാനെ പിടിമുറുക്കിയിരിക്കുന്നത്

ഇന്ത്യയെ ലക്ഷ്യമിട്ടിരുന്ന പാക്കിസ്ഥാന് ഇപ്പോള്‍ എട്ടിന്റെ പണി
ഇന്ത്യയെ ലക്ഷ്യമിട്ടിരുന്ന പാക്കിസ്ഥാന് ഇപ്പോള്‍ എട്ടിന്റെ പണി

പാക്കിസ്ഥാനെ വിറപ്പിച്ച് വീണ്ടും ഭീകരാക്രമണം. പാക്കിസ്ഥാനിലെ തെക്ക്-പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ റെയില്‍വേ സ്റ്റേഷനിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ചാവേര്‍ സ്‌ഫോടനത്തില്‍ 25 ലേറെ പേരാണ് കൊല്ലപ്പെട്ടത്. തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ക്വറ്റ സ്റ്റേഷനിലാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്ത്വം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്ന വിഘടനവാദി തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. 6 മുതല്‍ 8 വരെ കിലോഗ്രാമുള്ള സ്‌ഫോടന വസ്തുക്കള്‍ ബോംബില്‍ ഉണ്ടായിരുന്നതായാണ് നിഗമനം. ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും പരുക്കേറ്റവരും സാധാരണക്കാരാണ്. പരിശീലന കോഴ്സ് പൂര്‍ത്തിയാക്കി ക്വറ്റയില്‍ നിന്ന് മടങ്ങുകയായിരുന്ന പാക്കിസ്ഥാന്‍ സൈനിക വിഭാഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത ബലൂച് ലിബറേഷന്‍ ആര്‍മി സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മരിച്ചവരില്‍ 14 സൈനികരുണ്ടെന്ന് പോലീസ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.

Bomb Blast

Also Read: റഷ്യ – യുക്രെയ്ൻ യുദ്ധം തീർക്കാൻ ട്രംപിൻ്റെ ഫോർമുല, നേട്ടമുണ്ടാക്കാൻ പോകുന്നത് ഇറാൻ !

ബലൂചിസ്ഥാന്‍ പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയും പ്രകൃതി വിഭവങ്ങളുടെ കാര്യത്തില്‍ ഏറ്റവും സമ്പന്നവുമാണ്. ഈ പ്രദേശം ഇറാനുമായും താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്നു, കൂടാതെ അറബിക്കടലിനോട് ചേര്‍ന്ന് വിശാലമായ തീരപ്രദേശവും ഉണ്ട്. അതിനാല്‍ തന്നെ പാക്കിസ്ഥാനില്‍ നിന്ന് പ്രദേശത്തിന് സ്വാതന്ത്ര്യം നേടുന്നതിനായി തീവ്രവാദ വിഘടനവാദി സംഘം പതിറ്റാണ്ടുകളായി കലാപം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇവര്‍ നിരന്തരമായി പാക്കിസ്ഥാനെ ലക്ഷ്യമിട്ട് ബോംബാക്രമണങ്ങള്‍ നടത്തുന്നതെന്നാണ് വിവരം.

അതേസമയം, പാക്കിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ പെട്ടെന്ന് വര്‍ധിച്ചുവരുന്നത് ലോകമെമ്പാടുമുള്ള സുരക്ഷാ വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും വീക്ഷിച്ച് വരികയാണ്. രാജ്യത്തെ ചില മേഖലകളില്‍ പ്രത്യേകിച്ച് അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്കു സമീപമുള്ള പ്രദേശങ്ങളില്‍ ഭീകരവാദ സംഘടനകളുടെ സാന്നിധ്യം ശക്തമായിട്ടുണ്ട്. താലിബാന്‍, IS-K ( ഇസ്ലാമിക് സ്റ്റേറ്റ്-ഖുറാസാന്‍), ബലൂച് ലിബറേഷന്‍ ആര്‍മി , നിരോധിത തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി), ഹാഫിസ് ഗുല്‍ ബഹാദൂര്‍ ഗ്രൂപ്പ്, ലഷ്‌കര്‍-ഇ-ഇസ്ലാം, പോലുള്ള സംഘടനകളാണ് ഇപ്പോള്‍ പ്രധാനമായും പാക്കിസ്ഥാനെ പിടിമുറുക്കിയിരിക്കുന്നത്. ഇവിടങ്ങളിലെ ഭീകരാക്രമണങ്ങള്‍ വ്യാപകമായി സാധാരണ ജനങ്ങള്‍ക്കും പാക് സൈന്യത്തിനും വലിയ ദുരന്തം നിറയ്ക്കുന്നതാണ്.

Chaver Attack / Pakistan

Also Read: ട്രംപ് പുടിനുമായി കൈകോര്‍ക്കുമോ?

2021-ല്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം, പ്രത്യേകിച്ച് അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ തര്‍ക്കവും സ്വാധീനവും ഭീകരവാദ സംഘങ്ങള്‍ തീവ്രതയോടുകൂടി ഉപയോഗിക്കുന്നുണ്ട്. ഇത് പാക്കിസ്ഥാനിലെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. 2000-ലാണ് പാക്കിസ്ഥാനില്‍ ഭീകരവാദ തരംഗം ആരംഭിച്ചതെന്നാണ് കരുതുന്നത്. 2015-നും 2019-നും ഇടയില്‍ പാക്കിസ്ഥാനില്‍ ആക്രമണങ്ങളും മരണങ്ങളും ‘കുറയുന്ന പ്രവണത’യായിരുന്നു, എന്നാല്‍ 2020-2024 കാലഘട്ടത്തില്‍ ഭീകരാക്രമണ നിരക്കുകളും കൊല്ലപ്പെട്ടവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2001 മുതല്‍, പാക്കിസ്ഥാന്‍ സൈന്യം ഫെഡറല്‍ അഡ്മിനിസ്‌ട്രേഡ് ട്രൈബല്‍ ഏരിയകളിലെ (FATA) തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ സൈനിക ആക്രമണങ്ങളുടെ ഒരു പരമ്പര ആരംഭിച്ചു . ആക്രമണം ആ പ്രദേശങ്ങളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാധാനം കൊണ്ടുവന്നെങ്കിലും അതിനെല്ലാം കുറഞ്ഞ ആയുസായിരുന്നു ഉണ്ടായിരുന്നതെന്ന് പിന്നീടുള്ള ആക്രമണങ്ങളോടെ രാജ്യത്തിന് മനസിലാക്കേണ്ടി വന്നു.

Bomb Blast

Also Read: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ട്രംപ് രക്ഷകനാകുമോ?


2007 ഒക്ടോബറില്‍ നടന്ന കറാച്ചി ബെനാസിര്‍ ഭൂട്ടോ ആക്രമണത്തില്‍ 180-ലധികം പേര്‍ കൊല്ലപ്പെടുകയും 500-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2009 മാര്‍ച്ച് 30ന് തെഹ്രീകി-താലിബാന്‍ ഭീകരര്‍ ലാഹോറിലെ പോലീസിന്റെ പരിശീലനകേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

2014ല്‍ പെഷഹവാറിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ തെഹ്രീകി താലിബാന്‍ നടത്തിയ സ്‌ഫോടനത്തില്‍ 150 ലധികം ആളുകള്‍ കൊല്ലപ്പെട്ടു, ഇതില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു. 2017-ല്‍ സിന്ധിലെ ഒരു സൂഫി ദര്‍ഗ്ഗയില്‍ നടന്ന ആക്രമണത്തില്‍ 90-ഓളം പേര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2020ക്വറ്റയില്‍ നടന്ന സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.

Railway Station / Chaver Attack

Also Read: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ട്രംപ് രക്ഷകനാകുമോ?

2023-ല്‍, പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളില്‍ പകുതിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയോടുള്ള പ്രദേശങ്ങളിലാണ് നടന്നത്, പ്രധാനമായും താലിബാന്‍ അനുഭാവികളായ തെഹ്രീകി താലിബാനായിരുന്നു ആക്രമണങ്ങളുടെ സൂത്രധാരന്‍.
2024 ജനുവരി മുതല്‍ നവംബര്‍ 7 വരെ പാക്കിസ്ഥാനില്‍ ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഈ കാലയളവില്‍ 599 ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇതില്‍ 897 പേര്‍ കൊല്ലപ്പെടുകയും 1,241 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത് ഖൈബര്‍ പക്തുന്‍ഖ്വാ, ബലൂചിസ്ഥാന്‍ എന്നീ മേഖലകളിലാണ്.
അതേസമയം, പാക്കിസ്ഥാന്റെ നിലവിലുള്ള അരക്ഷിതാവസ്ഥയും സാമ്പത്തിക-ഭക്ഷ്യപ്രതിസന്ധിയും ഭീകരര്‍ മുതലെടുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഭീകരാക്രമണങ്ങളുടെ വര്‍ധനയെ ചെറുക്കാന്‍ പാക്കിസ്ഥാന്‍ സൈന്യവും പോലീസും നിരവധി നടപടി കൈക്കൊണ്ടിട്ടുണ്ടെങ്കിലും ഇതുകൊണ്ടൊന്നും കാര്യമില്ലെന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഭീകരാക്രമണങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top