പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ ജാമ്യാപേക്ഷ തള്ളി തീവ്രവാദ വിരുദ്ധ കോടതി

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ ജാമ്യാപേക്ഷ തള്ളി തീവ്രവാദ വിരുദ്ധ കോടതി
പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ ജാമ്യാപേക്ഷ തള്ളി തീവ്രവാദ വിരുദ്ധ കോടതി

ഇസ്‌ലാമാബാദ്: ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്റ ബീബിയുടെ ജാമ്യാപേക്ഷ തീവ്രവാദ വിരുദ്ധ കോടതി തള്ളി. റാവല്‍പിണ്ടി തീവ്രവാദ വിരുദ്ധ കോടതി ജഡ്ജി മാലിക് ഇജാസ് ആസിഫ് തിങ്കളാഴ്ച ബുഷ്റ ബീബിയുടെ (49) ഹര്‍ജി കേട്ട ശേഷം അവരുടെ കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പറയുകയും തുടര്‍ന്ന് ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു.

ഏഴു ദിവസത്തിനകം ഇവരുടെ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജഡ്ജി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം മെയ് ഒമ്പതിന് പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് 12 കേസുകളില്‍ ബുഷ്‌റ ബീബി വിചാരണ നേരിടുകയാണ്. അഴിമതിക്കേസില്‍ ഇസ്ലാമാബാദ് ഹൈകോടതി പരിസരത്ത് വെച്ച് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

71 കാരനായ ഇമ്രാന്‍ ഖാന്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് തടവില്‍ കഴിയുന്നത്. ഇയാള്‍ക്കൊപ്പം ഭാര്യ ബുഷ്റ ബീബിയും ജയിലിലാണ്. അതിനിടെ, അഡിയാല ജയിലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഷെഹ്ബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാര്‍ രണ്ട് മാസത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.

Top