CMDRF

ടോപ്സിറ്റി അഴിമതിക്കേസ്; പാക്കിസ്ഥാൻ മുൻ ഐ.എസ്.ഐ മേധാവി അറസ്റ്റിൽ

ടോപ്സിറ്റി അഴിമതിക്കേസ്; പാക്കിസ്ഥാൻ മുൻ ഐ.എസ്.ഐ മേധാവി അറസ്റ്റിൽ
ടോപ്സിറ്റി അഴിമതിക്കേസ്; പാക്കിസ്ഥാൻ മുൻ ഐ.എസ്.ഐ മേധാവി അറസ്റ്റിൽ

ഇസ്‍ലാമാബാദ്: ടോപ്സിറ്റി ഭവനപദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ഐ.എസ്.ഐ മേധാവി ലഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിനെ അറസ്റ്റ് ചെയ്തു. ഹമീദിനെതിരായ കോടതി നടപടികൾ ആരംഭിച്ചതായി പാക്കിസ്ഥാൻ സൈന്യം അറിയിച്ചു. പാക്കിസ്ഥാൻ സുപ്രീം കോടതിയുടെ ഉത്തരവുകൾ പ്രകാരം ഫായിസ് ഹമീദിനെതിരെ ടോപ്പ് സിറ്റി കേസിലെ പരാതികൾ പരിശോധിക്കാൻ സൈന്യം വിശദമായ അന്വേഷണം നടത്തിയിരുന്നു. 2019 ജൂണിലാണ് ഫായിസ് ഹമീദിനെ ഐ.എസ്.ഐ തലവനായി നിയമിച്ചത്.

2023 നവംബറിൽ ടോപ്പ് സിറ്റി ഹൗസിംഗ് ഡെവലപ്‌മെൻറിന്റെ ഉടമ മോയീസ് അഹമ്മദ് ഖാനാണ് ഫായിസ് ഹമീദിനെതിരെ സുപ്രീം കോടതിയിൽ പരാതി നൽകിയത്. അന്നത്തെ ഐ.എസ്.ഐ തലവനും നിലവിലെ കരസേനാ മേധാവിയുമായ ലെഫ്റ്റനന്റ് ജനറൽ അസിം മുനീറിനെ തല് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തപ്പോഴാണ് ഹമീദിനെ ഐ.എസ്.ഐ തലവനായി നിയമിച്ചത്.

2017ൽ ഹമീദിന്റെ നേതൃത്വത്തിൽ ഐ.എസ്.ഐ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഓഫിസിലും വസതിയിലും റെയ്ഡ് നടത്തുകയും സ്വർണവും വജ്രങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടി​ച്ചെടുക്കുകയും ചെയ്തിരുന്നു. കൂടാതെ ഹമീദ് ഖാനിൽ നിന്ന് നാല് കോടി രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.

ഇതേ തുടർന്നാണ് ഹമീ​ജിനെതിരെ സൈന്യം അച്ചടക്ക നടപടി ആരംഭിച്ചത്.

Top