ജലാംശം നിലനിര്‍ത്താന്‍ പാലക്ക് ചീര

ജലാംശം നിലനിര്‍ത്താന്‍ പാലക്ക് ചീര

പാലക്ക് ചീര പതിവായി കഴിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും മാനസികാവസ്ഥ മികച്ചതാക്കുകയും ചെയ്യുന്നു. ഇതില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരത്തിന് നല്ല രീതിയില്‍ ജലാംശം നല്‍കുകയും രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികള്‍. ധാരാളം പോഷക ഗുണങ്ങള്‍ ഇലക്കറിയില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണക്രമത്തില്‍ ധാരാളമായി പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നവരില്‍ ഗ്ലൂക്കോമയുടെ സാധ്യത ശതമാനം കുറവാണെന്നും വിദഗ്ധര്‍ പറയുന്നു. കണ്ണുകളിലേക്കുള്ള നാഡികളിലെ രക്തപ്രവാഹം ശരിയായ രീതിയില്‍ നിലനിര്‍ത്തുന്നതിന് ഇലക്കറികളില്‍ അടങ്ങിയ വിറ്റാമിനുകള്‍ക്ക് സാധിക്കും. കരളിന്റെ ആരോ​ഗ്യത്തിനും ഏറ്റവും മികച്ചതാണ് ഇലക്കറികള്‍. ഫാറ്റി ലിവര്‍ തടയാന്‍ ഏറ്റവും നല്ലതാണ് ഇലക്കറികള്‍. പച്ചനിറത്തിലുള്ള ഇലക്കറികള്‍ ധാരാളം കഴിച്ചാല്‍ ഫാറ്റി ലിവര്‍ വരാനുള്ള സാധ്യത കുറയും. ഇലക്കറികളില്‍ ഇനോര്‍ഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാന്‍ സഹായിക്കും.

പാലക്ക് ചീരയുടെ 91 ശതമാനവും വെള്ളമാണ്. ഇതില്‍ പ്രോട്ടീനും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളെ പിന്തുണയ്ക്കുന്ന ഇരുമ്പ് ചീരയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിന്‍ എ, സി, കെ1 എന്നിവയും അടങ്ങിയിട്ടുണ്ട്. പാലക്ക് ചീരയില്‍ ആവശ്യത്തിന് ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു. ചീരയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, മഗ്‌നീഷ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയിലെ പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തില്‍ ചീര സുരക്ഷിതമായി ചേര്‍ക്കാവുന്നതാണ്. പ്രമേഹമുള്ളവരില്‍ ഓക്സിഡേറ്റീവ് സ്‌ട്രെസും സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട മാറ്റങ്ങളും തടയുന്നു. വിറ്റാമിന്‍ കെ യുടെ കുറവ് അസ്ഥി ഒടിവിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെ നല്‍കാന്‍ ചീരയ്ക്ക് കഴിയും.

Top