പാലക്കാട്: നെല്ലിപാടത്ത് 14 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍ – ജയന്തി ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്. ഇന്നലെ രാത്രി കുട്ടിയുടെ റൂമില്‍ നിന്ന് ശ്വാസം വലിക്കുന്ന ശബ്ദം കേട്ട അമ്മ റൂമിലേക്ക് എത്തിയപ്പോള്‍ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടു. ഉടന്‍ തന്നെ ബന്ധുക്കളെ വിളിച്ച് കുട്ടിയെ തൊട്ടടുത്ത ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. രാത്രി പതിവുപോലെ ഉറങ്ങാന്‍ കിടന്നതാണെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലായിരുന്നു എന്നും കുടുംബം വ്യക്തമാക്കി. വീട്ടില്‍ അമ്മയും കുട്ടിയും മാത്രമാണുള്ളത്. അച്ഛന്‍ നേരത്തെ മരിച്ചു. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ.