പാലക്കാട്: മന്ത്രിമാര്‍ പോലും ഒരു ഉപതെരഞ്ഞെടുപ്പില്‍ വിവാദങ്ങളില്‍ അഭിരമിക്കേണ്ടി വരുന്നത് പാലക്കാട്ടെ സാധരണക്കാരന്റെയും കര്‍ഷകന്റെയും ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തത് കൊണ്ടാണെന്ന് ഷാഫി പറമ്പില്‍ എം പി. പാലക്കാട്ടെ കര്‍ഷകന്റെ ശബ്ദമായി രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലുണ്ടാവുമെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എം.പി മാരായ ഷാഫി പറമ്പില്‍, വി.കെ.ശ്രീകണ്ഠന് എന്നിവര്‍ക്കൊപ്പം സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും കര്‍ഷക കോണ്‍ഗ്രസ് സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തു. നെല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ട്രാക്ടര്‍ റാലി ഫ്ളാഗ് ഓഫ് ചെയ്ത കെ.മുരളീധരന് ആവശ്യപ്പെട്ടു. കണ്ണാടി പാത്തിക്കലില്‍ നിന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ ട്രാക്ടര്‍ റാലി തുടങ്ങിയത്.
ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്
മന്ത്രിമാര്‍ പോലും ഒരു ഉപതെരഞ്ഞെടുപ്പില്‍ വിവാദങ്ങളില്‍ അഭിരമിക്കേണ്ടി വരുന്നത് പാലക്കാട്ടെ സാധരണക്കാരന്റെയും കര്‍ഷകന്റെയും ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തത് കൊണ്ടാണ്.
പാലക്കാട്ടെ കര്‍ഷകന്റെ ശബ്ദമായി
Rahul Mamkootathil നിയമസഭയിലുണ്ടാവും.
നെല്ല് സംഭരണം ആട്ടിമറിച്ച സര്‍ക്കാരിനെതിരെ ഇന്ന് കര്‍ഷക കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ട്രാക്ടര്‍ മാര്‍ച്ചില്‍ രാഹുലിനും VK Sreekandan നും ഒപ്പം.