പാലക്കാട് ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട്: ഇ എൻ സുരേഷ് ബാബു

സി.കൃഷ്ണകുമാറിനെ മലമ്പുഴയിൽ ജയിപ്പിക്കാൻ ഷാഫി പറമ്പിൽ ഇടപെട്ടിരുന്നു

പാലക്കാട് ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട്: ഇ എൻ സുരേഷ് ബാബു
പാലക്കാട് ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട്: ഇ എൻ സുരേഷ് ബാബു

പാലക്കാട്: പാലക്കാട് ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പാലക്കാട് മണ്ഡ‍ലത്തിൽ കോൺഗ്രസും ബിജെപിയും വ്യാപകമായി വ്യാജവോട്ട് ചേർത്തു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയെന്നും ഇ.എൻ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

ഇ എൻ സുരേഷ് ബാബു പറഞ്ഞത്

തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണം. മരിച്ചവരുടെ പേരിൽ പോലും വ്യാജ ഐഡി ഉണ്ടാക്കിയിട്ടുണ്ട്. ബിജെപി ജയിക്കാതിരിക്കാൻ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് കോൺഗ്രസിൻ്റെ പ്രചാരണം. സി.കൃഷ്ണകുമാറിനെ മലമ്പുഴയിൽ ജയിപ്പിക്കാൻ ഷാഫി പറമ്പിൽ ഇടപെട്ടിരുന്നു. പാലക്കാട് ഷാഫി പറമ്പിൽ മത്സരിക്കുമ്പോൾ സി.കൃഷ്ണകുമാർ മത്സരിക്കാത്തത് എന്തുകൊണ്ടാണ്? ഇത്തവണയും ഷാഫി പറമ്പിൽ പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് ശ്രമിക്കുന്നത്.

അതേസമയം, ചേലക്കരയിൽ 19.7 ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാ‍ഡ് പിടിച്ച സംഭവത്തിൽ പിടിയിലായ ജയനുമായി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്ക് അടുത്ത ബന്ധമുണ്ടെന്ന് സുരേഷ് ബാബു ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. ജയൻ ആരുടെ ആളെന്ന് പൊലീസ് അന്വേഷിക്കട്ടെ. പാലക്കാട് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ പങ്ക് ചേലക്കരയിലും കോൺഗ്രസ് എത്തിച്ചതാണെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.

Top