പാലക്കാട്: പാലക്കാട് ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് ശക്തമായ പോരാട്ടമാണ് നടക്കാൻ പോകുന്നത്. ശക്തമായ സ്ഥാനാർത്ഥികളെ തന്നെയാണ് മുന്നണികളെല്ലാം മത്സരിക്കാൻ രംഗത്തിറക്കിയിരിക്കുന്നത്. ഇപ്പോഴിതാ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി വിജയിക്കാനാണ് സാധ്യതയെന്ന് പറഞ്ഞിരിക്കുകയാണ് ഇ ശ്രീധരൻ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ നിസ്സാര വോട്ടിന് 2021ൽ തോറ്റത് കോൺഗ്രസും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമാണെന്നും ഇനി മത്സരിക്കാനില്ലെന്നും പ്രായാധിക്യം മൂലം മാറി നിൽക്കുകയാണെന്നും ഇ ശ്രീധരൻ പറഞ്ഞു.