പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്; ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി

എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ സഫ്നാ നസറുദ്ദീൻ അറിയിച്ചു

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്; ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി
പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്; ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി

തിരുവനന്തപുരം: വരാനിരിക്കുന്ന പാലക്കാട്‌ നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബർ 20ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും, തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു. അതിനാൽ ഈ സാഹചര്യത്തിൽ എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ സഫ്നാ നസറുദ്ദീൻ അറിയിച്ചു.

ഒരാളിന് അവധി അനുവദിക്കുന്നത് അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി അയാൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണം.

Also Read :ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു

ഒപ്പം വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലേയും ഐ.ടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള കാഷ്വൽ/ ദിവസവേതനക്കാർ അടക്കമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും ഈ അവധി ബാധകമായിരിക്കും. അതോടൊപ്പം സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിങ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മീ ഷണർ അറിയിച്ചു.

Top