പാലക്കാട്: പാലക്കാട് സ്കൂട്ടറിന് പിറകില്‍ കാര്‍ ഇടിച്ച് റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ദാരുണാന്ത്യം. മായന്നൂര്‍ സ്വദേശി കൃഷ്ണ ലത(32)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
കാറിടിച്ചശേഷം ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടര്‍ റോഡരികിലെ ഫ്രൂട്ട്സ് കടയില്‍ ഇടിച്ചശേഷം മറിയുകയായിരുന്നു. ചുനങ്ങാട് എ വി എം എച്ച് എസ് സ്കൂള്‍ കായിക അധ്യാപകന് എം സുധീഷ് ആണ് കൃഷ്ണ ലതയുടെ ഭര്‍ത്താവ്. അപകടം ഉണ്ടായ ഉടനെ തന്നെ കൃഷ്ണ ലതയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.