പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിൽ ഒരുങ്ങുന്ന ഹൈലൈറ്റ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിന്റെ പ്രതിഛായ തന്നെ മാറാൻ പോവുകയാണ്. നഗരത്തോട് ചേര്‍ന്നുള്ള എട്ട് ഏക്കറില്‍ ഏകദേശം ഏഴ് ലക്ഷം ചതുരശ്രയടിയിലാണ് ഈ മാള്‍ ഒരുങ്ങുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്ന നഗരമാണ് മണ്ണാര്‍ക്കാട് . അതുകൊണ്ട് തന്നെ അത് മാളിന്റെ പ്രസക്തി വർധിപ്പിക്കുന്നു. പാലക്കാട്-കോഴിക്കോട് റൂട്ടിലെ ഏറ്റവും വലിയ നഗരം കൂടിയാണ് മണ്ണാര്‍ക്കാട്.
56000 ചതുരശ്രയടി വിസ്തൃതിയിലാണ് ഹൈലൈറ്റ് സെന്ററിനുള്ളിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുങ്ങുക. അഞ്ച് സ്‌ക്രീനുകളിലായി 1000 സീറ്റുകളൊരുക്കി ഹൈലൈറ്റിന്റെ പ്രത്യേകതയായ പലാക്‌സി സിനിമാസ് മള്‍ട്ടിപ്ലക്‌സ് തിയേറ്ററും ഇതിന്റെ ഭാഗമാകും. വിനോദ മേഖലയ്ക്ക് മാത്രമായി 20000 ചതുരശ്രയടിയാണ് മാളില്‍ മാറ്റിവെച്ചിരിക്കുന്നത്.
Also Read: 200 ബില്യൺ ഡോളറിൻ്റെ എലൈറ്റ് ക്ലബ്ബിൽ ചേർന്ന് മാർക്ക് സക്കർബർഗ്
കേരളത്തിലെ ആദ്യ മാളായ ഫോക്കസ് മാള്‍ 2007ല്‍ കോഴിക്കോട്ട് തുറന്നുകൊണ്ട് സംസ്ഥാനത്ത് മാള്‍ സംസ്‌കാരത്തിന് തുടക്കമിട്ട ഹൈലൈറ്റ് ഗ്രൂപ്പില്‍ നിന്നുള്ളതാണ് ഈ മാള്‍ എന്നതും ശ്രദ്ധേയം. ഹൈലൈറ്റ് മാള്‍ കോഴിക്കോട്, ഹൈലൈറ്റ് മാള്‍ തൃശൂര്‍, ഹൈലൈറ്റ് കണ്‍ട്രിസൈഡ് ചെമ്മാട്, ഹൈലൈറ്റ് ബൊലെവാഡ് കൊച്ചി, ഹൈലൈറ്റ് സെന്റര്‍ നിലമ്പൂര്‍ തുടങ്ങിയവയാണ് ഹൈലൈറ്റില്‍ നിന്നുള്ള മറ്റു ഷോപ്പിംഗ് മാളുകള്‍.